നെ​ടു​മ്പാ​ശേ​രി അ​ടച്ചു,വി​മാ​ന​ങ്ങ​ള്‍ വ​ഴി​തി​രി​ച്ചു​വി​ട്ടു

Web Desk
Posted on August 15, 2018, 7:24 am

കൊ​ച്ചി: മ​ഴ കടുത്ത​തോ​ടെ നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് വ​ന്ന വി​മാ​ന​ങ്ങ​ള്‍ വ​ഴി​തി​രി​ച്ചു​വി​ട്ടു. കു​വൈ​റ്റ്-​കൊ​ച്ചി വി​മാ​നം ചെ​ന്നൈ​യി​ലേ​ക്കും സൗ​ദി-​കൊ​ച്ചി വി​മാ​നം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും വ​ഴി​തി​രി​ച്ചു​വി​ട്ടു. ദോ​ഹ​യി​ല്‍ നി​ന്നു​ള്ള ജെ​റ്റ് എ​യ​ര്‍​വേ​സ് വി​മാ​ന​വും ദു​ബാ​യി​ല്‍ നി​ന്നു​ള്ള ഇ​ന്‍​ഡി​ഗോ വി​മാ​ന​വും ബം​ഗ​ളൂ​രു​വി​ലേ​ക്ക് ഗ​തി​മാ​റ്റി​വി​ട്ടു. അ​ബു​ദാ​ബി​യി​ല്‍ നി​ന്നു​ള്ള എ​യ​ര്‍​ഇ​ന്ത്യ വി​മാ​നം കോ​യ​മ്ബ​ത്തൂ​രി​ലേ​ക്ക് വ​ഴി​തി​രി​ച്ചു​വി​ട്ടു.

മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടു കൂ​ടി തു​റ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പെ​രി​യാ​റ്റി​ല്‍ വെ​ള്ളം ക്ര​മാ​തീ​ത​മാ​യി ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നു​ള്ള​തും വി​മാ​ന​ത്താ​വ​ള​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങി​യ​തും പ​രി​ഗ​ണി​ച്ചാ​ണി​തെ​ന്നാ​ണ് വി​വ​രം. നെ​ടു​മ്പാ​ശേ​രി​യി​ല്‍ വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ ഉ​ച്ച​യ്ക്ക് ര​ണ്ടു വ​രെ പൂ​ര്‍​ണ​മാ​യി നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

വി​മാ​ന​ങ്ങ​ളു​ടെ സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ നെ​ടു​മ്പാ ​ശേ​രി​യി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ന്നി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് വി​വ​ര​ങ്ങ​ള്‍ അ​റി​യി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ന്ന​ത്. ന​മ്പ​ര്‍— 0484 3053500, 0484 2610094.