ഹൈടെക് ഓഫീസ് സൗകര്യമൊരുക്കി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത്

Web Desk

നെടുങ്കണ്ടം

Posted on September 16, 2020, 7:49 pm

ഹൈടെക് ഓഫീസ് കെട്ടിടമായി നവീകരിച്ച് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്. പുതിക്കിയ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടം ഇന്നലെ രാവിലെ 11.30‑ന് നടന്ന ചടങ്ങില്‍ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കല്‍ ഉദ്ഘാടനം ചെയ്തു. ജീവനക്കാര്‍ക്ക് പ്രത്യേക ക്യാബിനുകള്‍, കോണ്‍ഫറന്‍സ് ഹാള്‍, ഓഫീസില്‍ എത്തുന്നവര്‍ക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യം, കുടിവെള്ള സൗകര്യങ്ങള്‍, ടൊയ്ലെറ്റ് സംവിധാനങ്ങള്‍, രേഖകളുടെ കമ്പ്യൂട്ടറൈസേഷന്‍ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ഇവ പരിഗണിച്ചുകൊണ്ടാണ് ബ്ലോക്ക് പഞ്ചായത്തിന് ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷനും ലഭിച്ചിരുന്നു.

ഫ്രണ്ടോഫിസിലെത്തുന്നവര്‍ക്ക് കാത്തിരിക്കുന്നതിന് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ സ്ഥലമൊരുക്കിയിട്ടുണ്ട്. അപേക്ഷകര്‍ക്ക് സഹായത്തിനായി പ്രത്യേക കൗണ്ടറുകളും ആരംഭിച്ചു. വയോധികര്‍ക്ക് പ്രത്യേക പരിഗണന ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ ലഭിക്കും. പഞ്ചായത്ത് ആരംഭിച്ച കാലഘട്ടത്തിലുള്ള ഫയലുകള്‍ പുതുക്കി ആധുനികമായ റെക്കോര്‍ഡ് റൂമിലേക്ക് മാറ്റി. ഇതോടെ ഫയല്‍ നീക്കം വേഗത്തിലായി. ഓഫീസില്‍ എത്തുന്നവര്‍ക്ക് സേവനങ്ങള്‍ ഉടനടി ലഭ്യമാക്കുന്നതിന് ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടാണ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് നവീകരിച്ചത്.

കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ച് സംഘടിപ്പിച്ച ചടങ്ങിന് വൈസ് പ്രസിഡന്റ് ജൂബി അജി അധ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ തോമസ് തെക്കേല്‍, സിന്ധു സുകുമാരന്‍ നായര്‍, മുകേഷ് മോഹന്‍, കെ.കെ.കുഞ്ഞുമോന്‍, ജി.ഗോപകൃഷ്ണന്‍, ഷേര്‍ളി വില്‍സണ്‍, സിന്ധു രഘു, ഡെയ്‌സമ്മ ജോസഫ്, ലീനാ ജേക്കബ്, രാധാമണി പുഷ്പജന്‍, സെക്രട്ടറി ഷൈമോന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

ENGLISH SUMMARY:Nedunkandam Block Pan­chay­at with high tech office facil­i­ties
You may also like this video