പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി രാജ്കുമാര് മരിച്ച കേസില്‍ ആറുപേർ കൂടി അറസ്റ്റിൽ. അഞ്ചുപോലീസുകാരെയും ഒരു ഹോം ഗാർഡിനെയുമാണ് ചൊവ്വാഴ്ച സിബിഐ അറസ്റ്റ് ചെയ്തത്.
എഎസ്ഐമാരായ റെജിമോൻ, റോയി പി വർഗീസ്, പൊലീസുകാരായ ജിതിൻ കെ ജോർജ്. സഞ്ജീവ് ആന്റണി, നിയാസ്, ഹോം ഗാർഡ് ജയിംസ് എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ കൊച്ചി സിജെഎം കോടതിയിൽ ഹാജരാക്കും.
കേസില്‍ ഒന്നാം പ്രതി മുന്‍ എസ്ഐ കെ എ സാബുവിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. സാബുവിന്റെ ജാമ്യം നേരത്തെ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് സിബിഐയുടെ നടപടി.
English Summary; nedunkandam custody death, arrest
YOU MAY ALSO LIKE THIS VIDEO