Web Desk

നെടുങ്കണ്ടം

October 30, 2020, 7:42 pm

നെടുങ്കണ്ടം സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയില്‍

Janayugom Online

നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് നിര്‍മ്മാണ ചുമതലയുള്ള കിറ്റ്‌കോയുടെ പ്രതിനിധികള്‍ എത്തി പരിശോധന നടത്തി. കിറ്റ്‌കോയുടെ പ്രോജക്്ട് മാനേജര്‍ സുഷയുടെ നേത്യത്വത്തിലുള്ള സംഘമാണ് സ്‌റ്റോഡിത്തില്‍ എത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയത്. പരിശീലനത്തിനായി എത്തുന്ന കുട്ടികള്‍ക്ക് ഡ്രസ് മാറുന്നതിനുള്ള മുറികള്‍, ശൗചാലയങ്ങള്‍, ശുചിമുറികള്‍ തുടങ്ങിയവയുടെ കെട്ടിടം, വെളളം സൗകര്യം ഒരുക്കല്‍, സെപ്റ്റിടാങ്കിന്റെ നിര്‍മ്മാണം. ഗേറ്റ്, വേലി, ഫുഡ്‌ബോള്‍ ഗ്രൗണ്ടിന്റെ നിര്‍മ്മാണം, ഗാലറിയുടെ മിനക്ക് പണികള്‍ തുടങ്ങിയവാണ് ഇപ്പോള്‍ നടന്ന് വരുന്നത്. ഇതില്‍ കുട്ടികള്‍ക്ക് വസ്ത്രം മാറുന്നതിനുള്ള മുറികളുടേയും ശുചിമുറികളുടേയും നിര്‍്മ്മാണം പൂര്‍ത്തികരിച്ചു.

കെട്ടിടത്തിന്റെ ഭിത്തി തേപ്പും പെയിന്റിംഗ് പണികള്‍ കൂടി മാത്രമാണ് നടക്കുവാനുള്ളത്. ജലവിതരണ സൗകര്യങ്ങളും സെപ്റ്റി ടാ്ങ്കിന്റെ നിര്‍മ്മാണവും നടന്ന് വരുന്നു. ഒപ്പം സ്‌റ്റേഡിയത്തിന്‍െ പ്രവേശന കവാടത്തില്‍ ഗയറ്റുകളും വേലികളും നിര്‍മ്മിക്കും. ഗാലറി മോഡിപിടിപ്പിക്കല്‍ പണികള്‍ പൂര്‍ത്തികരിച്ചു വരുന്നു. ഗാലറിയിലും പുറത്തും ആവശ്യമായ ലൈറ്റുകളുടെ സ്ഥാപിക്കല്‍ ഇതിനോടൊപ്പം നടക്കും. ഫുഡ്‌ബോള്‍ ഗ്രൗണ്ടിന്റെ നിര്‍മ്മാണമാണ് ഇനി നടക്കുവാനുള്ളത്.

ഇതിനായി സ്വാഭാവിക പുല്‍തകിടി വെച്ചുപിടിക്കല്‍ നടത്തും. ഇത്തരം പണിയുടെ പൂര്‍ത്തികരണം ഡിസംബറോടെ കഴിയുമെന്ന് കിറ്റ്‌കോ അധികൃതര്‍ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ട്രക്കിന്റെ കരാര്‍ നടപടികള്‍ പൂര്‍ത്തികരിച്ചു. നവംബറില്‍ ട്രാക്കിന്റെ നിര്‍മ്മാണം കരാറുകാര്‍ ഏറ്റെടുത്ത് പണി ആരംഭിക്കും. കാലവസ്ഥ അനുകൂലമെങ്കില്‍ നാല് മാസത്തിനുള്ളില്‍ സിന്തറ്റിക് ട്രാക്കിന്റെ പണി പൂര്‍ത്തികരിക്കും. കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ച് കായിക യുവജന വകുപ്പാണ് ഇതിന്റെ ചുമതല. ഒന്‍പത് കോടി 30 ലക്ഷം രൂപയാണ് ഇതിന്റെ നിര്‍മ്മാണ ചിലവ്്. 2021 ഫെബ്രുവരിയോടെ നിര്‍മ്മാണം പൂര്‍ത്തികരിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌റ്റോഡിയം നാടിന് സമര്‍പ്പിക്കുവാനുള്ള പദ്ധതിയാണ് കിറ്റ്‌കോയുടെ നേത്യത്വത്തില്‍ ധൃതഗതിയില്‍ നടത്തി വരുന്നത്.

Eng­lish sum­ma­ry; nedunkan­dam sta­di­um lat­est updation