Web Desk

തിരുവനന്തപുരം

March 25, 2020, 3:36 pm

മുന്നിലും പിന്നിലും കോവിഡ് മരണം വിതച്ച ഇറ്റലിയും സ്പെയിനും: എങ്ങനെയെങ്കിലും രക്ഷപ്പെട്ട് നാട്ടിലെത്തണമെന്ന് മാൾട്ട ദ്വീപിൽ കുടുങ്ങിയ മലയാളികൾ

Janayugom Online

വൻകിട രാജ്യങ്ങളെ പോലും നിശ്ചലമാക്കി കോവിഡ് വ്യാപനം ഭീതി പടർത്തുമ്പോൾ അവിടങ്ങളിലെല്ലാം കുടുങ്ങിയിരിക്കുന്ന മലയാളികൾ ഉൾപ്പെടുന്ന ഇന്ത്യക്കാരെ രക്ഷിക്കാനുള്ള വിവിധ തരത്തിലുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന ഏറെ പ്രധാനപ്പെട്ട മറ്റൊരു വാർത്ത മാൾട്ട എന്ന ചെറുദ്വീപിൽ മലയാളികൾ ഉൾപ്പെടെ 5000ൽ അധികം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നു എന്നതാണ്.

ഭക്ഷണം പോലും തീർന്ന അവസ്ഥയിൽ നാട്ടിലേക്കെത്താൻ ഇനി എന്ത് എന്ന ചോദ്യമാണ് ഇവർക്ക് മുന്നിൽ. ദിവസവേതനത്തിന് ജോലിചെയ്യുന്നവരും വിദ്യാർത്ഥികളുമാണ് ഇവിടെ കുടുങ്ങിയ ഇന്ത്യക്കാരിൽ ഭൂരിഭാഗവും. മാൾട്ടയുടെ അയൽ രാജ്യങ്ങളായ ഇറ്റലിയിലും സ്പെയിനിലും കോവിഡ് വ്യാപനം രൂക്ഷമായ സ്ഥിതിയാണ്. മാൾട്ടയിൽ ചികിത്സയ്ക്കായ് ആകെ ഉള്ളത് ഒരു ആശുപത്രി മാത്രം. 5 ലക്ഷം ആളുകൾ മാത്രമുള്ള മാൾട്ടയിൽ ഇതുവരെ 107 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതോടെ ഇവിടെയുള്ള മലയാളികൾ ഏറെ ഭീതിയിലാണ്. കടൽമാർഗമുള്ള ഗതാഗതവും സ്തംഭനത്തിലാണ്. ഫ്ലൈറ്റുകൾ ഇല്ലാത്തതിനാൽ നാട്ടിലേക്ക് വരാനുള്ള എല്ലാമാർഗങ്ങളും അടഞ്ഞിരിക്കുകയാണ്. ഇവരെ നാട്ടിലെത്തിക്കണമെന്ന ആവശ്യമുന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ത്യൻ വിദേശകാര്യ മന്ത്രിക്കയച്ച കത്തിൽ ഒരു വിഭാഗം ആളുകളുടെ കാര്യം മാത്രമേ പരാമർശിക്കുന്നുള്ളൂ. 200 ഇന്ത്യക്കാരായ ഡ്രൈവർമാർ മാൾട്ടയിൽ കുടുങ്ങി ക്കിടപ്പുണ്ടെന്നും അവരെ തിരികെയെത്തിക്കാൻ നടപടികൾ കൈകൊള്ളണമെന്നു പറയുമ്പോഴും ചുരുങ്ങിയത് 5000ത്തോളം ഇന്ത്യക്കാർ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് കണക്കുകൾ. ഇവരെ നാട്ടിലെത്തിക്കാൻ സർക്കാർ സംവിധാനങ്ങൾ ശ്രമങ്ങൾ നടത്തുമ്പോൾ അനധികൃതമായി മാൾട്ട മലയാളി അസോസിയേഷൻ മലയാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. അതും സംഘടനയിൽ അംഗത്വമുള്ളവർക്ക് മുൻഗണന നൽകികൊണ്ടാണ് മലയാളി അസോസിയേഷന്റെ ഈ ശ്രമമെന്നാണ് ആരോപണം. എന്നാൽ മാൾട്ടയിൽ കുടുങ്ങിക്കിടക്കുന്ന ഭൂരിപക്ഷം മലയാളികൾക്കും ഈ സംഘടനയിൽ അംഗത്വമില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് ഇവരെ ഒഴിവാക്കികൊണ്ട് മാൾട്ട മലയാളി അസോസിയേഷന്റെ ഭാഗത്തു നിന്ന് ഇങ്ങനെയൊരു നീക്കം.

മാൾട്ട മലയാളി അസോസിയേഷന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

Mal­ta Malay­alee Asso­ci­a­tion and Health­mark joint­ly try­ing to arrange a direct flight to Ker­ala and back, to help the peo­ple in need. If h gov­ern­ments agrees and doc­u­men­ta­tions done ‚there is already a char­tered flight ready to go. The Min­istry of exter­nal affairs work­ing on it. Those who wish to go to Ker­ala or come to Malta(with a valid VISA), please sent us email on

[email protected]

sent email with the fol­low­ing details.
FULL NAME
CONTACT PHONE NUMBER
COMPANY NAME
REASON TO GO TO KERALA
or
REASON TO COME TO MALTA

Please Note- pref­er­ences giv­en to preg­nant women, kids,elderly peo­ple and MMA mem­bers. The orga­niz­ers have the right of selec­tion of pas­sen­gers and there will be flight tick­et charges(approximately euro 500). Flight con­fir­ma­tion depends on h Mal­tese and Indi­an gov­ern­ment deci­sions and changes in the plans might be made.

wats up mes­sage your enquir­ers to — +356 77116631, +356 77548694, +356 77111108

മാൾട്ട മലയാളി അസോസിയേഷനും ഹെൽത്ത്മാർക്കും സംയുക്തമായി ആവശ്യമുള്ള ആളുകളെ സഹായിക്കുന്നതിനായി കേരളത്തിലേക്കും തിരിച്ചുമുള്ള നേരിട്ടുള്ള ഫ്ലൈറ്റ് ക്രമീകരിക്കാൻ ശ്രമിക്കുന്നു. രണ്ട് സർക്കാരുകളും സമ്മതിക്കുകയും ഡോക്യുമെന്റേഷനുകൾ നടത്തുകയും ചെയ്താൽ, ചാർട്ടേഡ് ഫ്ലൈറ്റ് പോകാൻ തയ്യാറാണ്. വിദേശകാര്യ മന്ത്രാലയം അതിൽ പ്രവർത്തിക്കുന്നു. കേരളത്തിലേക്ക് പോകാനോ മാൾട്ടയിലേക്ക് വരാനോ ആഗ്രഹിക്കുന്നവർ (സാധുവായ വിസയുമായി), ഞങ്ങൾക്ക് ഇമെയിൽ അയയ്ക്കുക

[email protected]

ഇനിപ്പറയുന്ന വിശദാംശങ്ങളോടെ ഇമെയിൽ അയച്ചു.
പൂർണ്ണമായ പേര്
ഫോൺ നമ്പർ ബന്ധപ്പെടുക
കമ്പനി പേര്
കേരളത്തിലേക്ക് പോകാനുള്ള കാരണം
അഥവാ
മാൾട്ടയിലേക്ക് വരാനുള്ള കാരണം

ദയവായി ശ്രദ്ധിക്കുക- ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, എംഎംഎ അംഗങ്ങൾ എന്നിവർക്ക് മുൻ‌ഗണനകൾ. യാത്രക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള അവകാശം സംഘാടകർക്ക് ഉണ്ട്, കൂടാതെ ഫ്ലൈറ്റ് ടിക്കറ്റ് ചാർജുകളും (ഏകദേശം 500 യൂറോ) ഉണ്ടായിരിക്കും. ഫ്ലൈറ്റ് സ്ഥിരീകരണം മാൾട്ടീസ്, ഇന്ത്യൻ സർക്കാർ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കുന്നു, കൂടാതെ പദ്ധതികളിൽ മാറ്റങ്ങൾ വരുത്താം.

+356 77116631, +356 77548694, +356 77111108 എന്ന വിലാസത്തിലേക്ക് നിങ്ങളുടെ സന്ദേശമയയ്‌ക്കുക

 

Eng­lish Sum­ma­ry: Need helps for Indi­ans trapped in Malta

You may also like this video