Tuesday
16 Jul 2019

അയോധ്യയില്‍ രാമ വിഗ്രഹത്തിനൊപ്പം സീതയുടെ പ്രതിമ കൂടിവേണമെന്നാവശ്യപ്പെട്ട് യോഗിക്കു കത്ത്

By: Web Desk | Thursday 13 December 2018 7:55 PM IST


ലക്‌നൗ: അയോധ്യയില്‍ സ്ഥാപിക്കുമെന്ന് യോഗി സര്‍ക്കാര്‍ പ്രഖ്യാപിച്ച രാമ വിഗ്രഹത്തിനൊപ്പം സീതയുടെ പ്രതിമ കൂടി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവിന്റെ കത്ത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ. കരണ്‍ സിങ് കത്തയച്ചത്. ഇത് മിഥിലയുടെ ഭൂമിയാണ്. ജനക രാജാവിന്റെ ഭൂമി സീതയുടെ കൂടി ഭൂമിയാണ്. ഇവിടെയാണ് സീത ജനിച്ചതും ശ്രീരാമനെ വിവാഹം ചെയ്തതും. എന്നാല്‍ പിന്നീട് സീതയ്ക്ക് ഒരുപാട് വിഷമ ഘട്ടത്തിലൂടെ കടന്നു പോകേണ്ടി വന്നു. ഇക്കാര്യങ്ങള്‍ ഓര്‍ത്തപ്പോള്‍ ഇവിടെ ശ്രീരാമനൊപ്പം സീതയുടെ വിഗ്രഹം കൂടി സ്ഥാപിക്കണമെന്ന ആഗ്രഹം തന്റെ മനസില്‍ തോന്നിയെന്നാണ് കത്തില്‍ പറയുന്നത്. ഇരുവരും ഒരുമിച്ചുള്ള മൂര്‍ത്തിയെ സ്ഥാപിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Related News