തീയറ്റർ ഉടമ ആള് ശരിയല്ല കേസ് എടുക്കണം; ലിബര്‍ട്ടി ബഷീര്‍

Web Desk
Posted on May 14, 2018, 9:55 am

മലപ്പുറം: തീയറ്റർ ഉടമയും  ആള് ശരിയല്ല കേസ് എടുക്കണം. എടപ്പാളില്‍ തിയേറ്ററില്‍ വച്ച്‌ പത്തുവയസുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ തിയേറ്റര്‍ ഉടമയ്‌ക്കെതിരെ കേസ് എടുക്കണം എന്നു  നിർമ്മാതാവ് ലിബര്‍ട്ടി ബഷീര്‍.

സിസി ടിവി തത്സമയം പരിശോധിക്കണമെന്നതിലാണു തിയേറ്റര്‍ ഉടമ വീഴ്ച വരുത്തിയത്. ഉടമയെ മന്ത്രിയും മറ്റുള്ളവരും അഭിനന്ദിക്കുന്നത് അറിവില്ലായ്മകൊണ്ടാണ് എന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

തിയേറ്റര്‍ ഉടമ ചെയ്തത് നിയമപ്രകാരം തെറ്റാണ് എന്നും ദിവസങ്ങള്‍ കഴിഞ്ഞു പരിശോധിച്ചു പരാതി നല്‍കാനാണ് എങ്കില്‍ സിസി ടിവി എന്തിനാണ് , തിയേറ്റര്‍ ഉടമയെ രണ്ടാം പ്രതിയാക്കണം ; ലിബര്‍ട്ടി ബഷീര്‍ ആവശ്യപ്പെട്ടു. പീഡന വിവരം പുറത്തു കൊണ്ടുവരാന്‍ മുന്‍കൈ എടുത്ത തിയേറ്റര്‍ ഉടമയെ അഭിനന്ദിച്ചു നിരവധി പേര്‍ രംഗത്ത് എത്തിയ സാഹചര്യത്തിലാണു ലിബര്‍ട്ടി ബഷീറിന്റെ ഈ പ്രതികരണം. എന്നാൽ അത്തരത്തിലുള്ള നടപടി ഭാവിയിൽ കുറ്റകൃത്യങ്ങൾ മറച്ചുവയ്ക്കപ്പെടാനിടയാക്കും എന്ന് അഭിപ്രായമുണ്ട്.