Web Desk

ഇന്തോനേഷ്യ

January 22, 2020, 3:46 pm

പതിനാറുകാരന്റെ കഴുത്തിൽ സൂചി മത്സ്യം തുളച്ച് കയറി- ചിത്രങ്ങൾ

Janayugom Online
സൂചി മത്സ്യത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ് മരിച്ച റഷ്യൻ നാവിക സേനാംഗം

മീൻ പിടിക്കാൻ പോയ പതിനാറുകാരന്റെ കഴുത്തിൽ സൂചി മത്സ്യം( നീഡിൽ ഫിഷ്) തുളച്ച് കയറി. ഇന്തോനേഷ്യയിലെ മക്കാസറിലാണ് സംഭവം. വെള്ളത്തിന് പുറത്തേയ്ക്ക് ചാടിയ മത്സ്യം പിൻ കഴുത്ത് തുളച്ച് കയറുകയായിരുന്നു. ആഴത്തിൽ മുറിവേറ്റ കുട്ടി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മീനിന്റെ ചുണ്ട് കഴുത്ത് പൊത്ത് പുറത്ത് വന്ന നിലയിലായിരുന്നു.

മുഹമ്മദ് ഇദുൽ എന്ന കുട്ടിയ്ക്കാണ് പരിക്കേറ്റത്. രക്ഷിതാക്കൾ മത്സ്യത്തിന്റെ തല വെട്ടിയ ശേഷം കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിൻകഴുത്തിൽ തലയോടിന് തൊട്ടുതാഴെയാണ് മീൻ തുളച്ച കയറിയത്. രണ്ട് മണിക്കൂറിലേറെ നീണ്ടു നിന്ന ശസ്ത്രക്രിയയ്ക്ക് ശേഷമാണ് മീനിന്റെ തല പുറത്തെടുത്തത്. മുഹമ്മദ് സുഖം പ്രാപിക്കുന്നതായും പനി ഉണ്ടായാൽ അണുബാധ ഉണ്ടാകാൻ സാധ്യത കൂടുതലാണെന്നും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ സ്യാഫി കെ ആരിഫ് പരഞ്ഞു.

വെള്ളത്തിൽ നിന്ന് ഉയർന്നു ചാടുന്ന ഈ മത്സ്യത്തിന്റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. 1977 ൽ ഹവായിയിൽ കണ്ണിലൂടെ സൂചി മത്സ്യം തുളച്ച് കയറി പത്തുവയസ്സുകാരൻ മരിച്ചിരുന്നു. 2018 ൽ റഷ്യൻ നാവിക സേനാംഗത്തിന്റെയും കഴുത്തിൽ സൂചി മത്സ്യം തുളച്ച് കയറി ജീവൻ നഷ്ടമായിരുന്നു.

സൂചി മത്സ്യത്തിന്റെ ആക്രമണത്തിൽ മരിച്ച റഷ്യൻ നാവിക സേനാംഗം.

 

Eng­lish Sum­ma­ry: Nee­dle fish stubbed a Indone­sian boy neck.

you may also like this video;