Web Desk

ന്യൂഡൽഹി

July 22, 2021, 10:00 pm

പെഗാസസിൽ സ്വതന്ത്രാന്വേഷണം വേണം: എഡിറ്റേഴ്സ് ഗിൽഡ്

Janayugom Online

പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ ഉടൻ സ്വതന്ത്രാന്വേഷണം നടത്തണമെന്ന് മാധ്യമ പ്രവർത്തകരുടെ സംഘടനയായ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ. കുറ്റമറ്റ അന്വേഷണം നടത്തുന്നതിനായി സുപ്രീം കോടതിയുടെ നേതൃത്വത്തിലായിരിക്കണം അന്വേഷണം നടക്കേണ്ടതെന്നും സംഘടന പറഞ്ഞു. സ്വതന്ത്രാന്വേഷണം ഉറപ്പു വരുത്തുന്നതിനായി മാധ്യമ പ്രവർത്തകർ ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ളവരെ അന്വേഷണ സമിതിയിൽ ഉൾപ്പെടുത്തണം.

മാധ്യമ, അവകാശ പ്രവർത്തകർ, രാഷ്ട്രീയക്കാർ, വ്യാവസായികൾ ഉൾപ്പെടെയുള്ള പ്രമുഖരുടെ ഫോണുകൾ ചോർത്തിയെന്ന വാർത്തകൾ ഞെട്ടലുണ്ടാക്കുന്നതാണ്. സർക്കാരുകളുമായി മാത്രമേ ഇടപാടുള്ളൂ എന്ന് ഇസ്രയേലിന്റെ വെളിപ്പെടുത്തൽ കേന്ദ്ര സർക്കാർ സ്വന്തം പൗരന്മാരെ നിരീക്ഷിച്ചു എന്നുള്ള സംശയം ബലപ്പെടുത്തുന്നതാണെന്നും എഡിറ്റേഴ്സ് ഗിൽഡ് കൂട്ടിച്ചേർത്തു.

രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നവരെയാണ് പെഗാസസ് സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച് നിരീക്ഷിച്ചതെന്ന ന്യായീകരണം ഉണ്ട്. എന്നാൽ ഇതിൽ വലിയ ഭൂരിപക്ഷവും മാധ്യമ പ്രവർത്തകരാണെന്ന വസ്തുത അസ്വസ്ഥപ്പെടുത്തുന്നതാണ്. ഇത് ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ, മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണമാണെന്നും സംഘടന ആരോപിച്ചു.

Eng­lish Sum­ma­ry: needs free inquiry in Pega­sus: Edi­tors Guild

You may like this video also