നീണ്ടകര തുറമുഖം അടച്ചു

Web Desk

കൊല്ലം

Posted on June 05, 2020, 10:06 pm

കൊല്ലത്തെ നീണ്ടകര തുറമുഖം തിരക്കിനെ തുടര്‍ന്ന് അടച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് നീണ്ടകര തുറമുഖം അടയ്ക്കുന്നതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചത്. ഇന്നലെ ശക്തികുളങ്ങര തുറമുഖം അടച്ചിരുന്നു.

നീണ്ടകര ഹാര്‍ബറില്‍ ഇന്നലെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തുറമുഖത്തെ ഹാര്‍ബര്‍ ജില്ലാ ഭരണകൂടം അടച്ചത്. ജില്ലയില്‍ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച സേവ്യറിന്റെ ഭാര്യ ശക്തികുളങ്ങര തുറമുഖത്താണ് മത്സ്യ വില്‍പന നടത്തിയത്. സേവ്യറിന്  എവിടെ നിന്നാണ് രോഗം പിടിപ്പെട്ടത് എന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ENGLISH SUMMARY:neendakara port closed
You may also like this video