Web Desk

June 28, 2020, 1:05 pm

അമ്മയ്ക്ക് മറുപടി നല്‍കി നീരജ്

Janayugom Online

സിനിമ മേഖലയില്‍ ഗൂഢസംഘമുണ്ടെന്ന് പറഞ്ഞത് അനുഭവത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് നീരജ് മാധവ് താരസംഘടനയായ അമ്മയ്ക്ക് നല്‍കിയ വിശദീകരണകുറിപ്പില്‍ പറയുന്നത്. വിശദീകരണം അമ്മ ഫെഫ്കയ്ക്ക് കൈമാറി.

മലയാള സിനിമയില്‍ മാഫിയകള്‍ ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടു. ചലച്ചിത്രരംഗത്ത് ഇത്തരം വിവേചനം ഉണ്ടെങ്കില്‍ പരിഹരിക്കപ്പെടണം. മുഴുവന്‍ സിനിമ സംഘടനകളും ഈ വിഷയം ചര്‍ച്ചചെയ്യണമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. മലയാളത്തില്‍ ചില അലിഖിത നിയമങ്ങളുണ്ടെന്നാണ് നീരജ് മാധവ് പറയുന്നത്.

മലയാള നടന്മാര്‍ക്ക് കുപ്പി ഗ്ലാസിലും ബാക്കിയുള്ളവര്‍ക്ക് സ്റ്റീല്‍ ഗ്ലാസിലും ചായ കൊടുക്കുന്നിടത്ത് തുടങ്ങുന്നു വേര്‍തിരിവെന്നും പല അലിഖിത നിയമാവലിയും പാലിക്കാത്തതിനാല്‍ തന്നെ തനിക്ക് ഒരുപാട് തിരിച്ചടികള്‍ നേരിടേണ്ടി വന്നതായുമാണ് നീരജ് മാധവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

Eng­lish sum­ma­ry; neer­aj mad­hav let­ter to amma

You may also like this video;