നീരവ് മോദിയെ അറസ്റ്റു ചെയ്തത് മോദി സര്‍ക്കാരിന്റെ നേട്ടമായി കാണാനാവില്ല ; മമത ബാനര്‍ജി

Web Desk
Posted on March 21, 2019, 2:06 pm

കൊല്‍ക്കത്ത: വിവാദ വ്യവസായി നീരവ് മോദിയെ ലണ്ടനില്‍ വച്ച്‌ അറസ്റ്റു ചെയ്തത് മോദി സര്‍ക്കാരിന്റെ നേട്ടമായി കാണാനാവില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.തെരഞ്ഞെടുപ്പ് അടുത്ത സമയത്തുള്ള ഈ അറസ്റ്റ് തന്ത്രമാണെന്നും ഇനിയും ഒരുപാട് തന്ത്രങ്ങള്‍ വരാനുണ്ടെന്നും മമത വ്യക്തമാക്കി.

ഈ അറസ്റ്റില്‍ അഭിനന്ദനം അര്‍ഹിക്കുന്നത് നീരവ് മോദി ലണ്ടനില്‍ സ്വതന്ത്രനായി കഴിയുന്നതു പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനാണെന്നും അവര്‍ വ്യക്തമാക്കി.

നീരവ് മോദിക്കെതിരെ ബ്രിട്ടീഷ് കോടതിയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന്‍പ്രകാരം ബ്രിട്ടീഷ് പൊലീസാണ് ഇയാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.