നീറ്റ് ഇന്ന്: ഇത്തവണയും കർശന നിയന്ത്രണം

Web Desk
Posted on May 05, 2019, 8:47 am

അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷ ഇന്ന് ഉച്ചക്ക് ശേഷം നടക്കും. ഉച്ചക്ക് രണ്ടു മണിക്കാണ് പരീക്ഷ തുടങ്ങുന്നത്. ഇത്തവണയും നീറ്റ് പരീക്ഷ എഴുതുന്നവർ കർശന നിയന്ത്രണം പാലിക്കണം. രാജ്യമെമ്പാടും 15.19 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുത്തും. കേരളത്തിൽ നിന്ന് ഒരു ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതും. കഴിഞ്ഞ വർഷത്തേതിനേക്കാൾ രണ്ടു ലക്ഷം വിദ്യാർത്ഥികൾ കൂടുതൽ കേരളത്തിൽ നിന്ന് പരീക്ഷ എഴുതുന്നുണ്ട്.

രാജ്യത്തെ 154 നഗരങ്ങളിലായാണ് പരീക്ഷാകേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നത്. മൂന്ന് മണിക്കൂർ നീണ്ടു നിൽക്കുന്ന പരീക്ഷക്കായി ഉച്ചക്ക് ഒന്നരക്ക് മുൻപേ വിദ്യാർഥികൾ എത്തിയിരിക്കണം. പരീക്ഷക്കെത്തുന്ന വിദ്യാർഥികൾ കടുത്ത പരിശാധനക്ക് വിധേയരാകുന്നുവെന്ന് ചൂണ്ടിക്കാട്ടി പല പരാതികളും കഴിഞ്ഞ വർഷങ്ങളിൽ ഉയർന്നിരുന്നു.

ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ള കണ്ണാടി വിദ്യാർഥികൾക്ക് ഉപയോഗിക്കാം. സൺ ഗ്ലാസുകൾ ഉപയോഗിക്കാൻ പാടില്ല. മുസ്ലിം മതാചാരപ്രകാരമുള്ള ശിരോവസ്ത്രം ധരിക്കുന്ന പെൺകുട്ടികൾ 12:30 ന് മുൻപ് തന്നെ പരീക്ഷാ ഹാളിലെത്തണം. ആൺകുട്ടികൾക്ക് ഇളം നിറത്തിലുള്ള അരക്കൈ ഷർട്ട് ദാഹരിക്കാം. ചെരിപ്പ് ഉപയോഗിക്കാം, എന്നാൽ ഷൂ ഇടാൻ പാടില്ല. വാച്ച്, ബ്രെയിസ് ലെറ്റ്, തൊപ്പി, ബെൽറ്റ് എന്നിവ പരീക്ഷാഹാളിൽ കൊണ്ട് വരാൻ പാടില്ല. ആൺകുട്ടികൾ കുർത്ത, പൈജാമ എന്നിവ ധരിക്കാൻ പാടില്ല.