ന്യൂഡൽഹി

August 27, 2020, 10:30 pm

നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റണം: ബിനോയ് വിശ്വം

Janayugom Online

കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്, എൻജിനീയറിങ്ങ് പ്രവേശന പരീക്ഷയായ ജെഇഇ എന്നിവ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ ദേശീയ സെക്രട്ടറി ബിനോയ് വിശ്വം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. പരീക്ഷയുമായി മുന്നോട്ടുപോകാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നീറ്റ്, ജെഇഇ പരീക്ഷകൾ സെപ്റ്റംബറിൽ നടത്താനാണ് നിലവിൽ കേന്ദ്രസർക്കാർ തീരുമാനം.

കോവിഡ് 19 രോഗവ്യാപനം ഓഗസ്റ്റിൽ ക്രമാതീതമാണ്. പോസിറ്റീവ് കേസുകൾ വർധിക്കുന്നതിനൊപ്പം മരണസംഖ്യ 60,000ത്തിൽ എത്തിയിരിയ്ക്കുന്നു, ബിനോയ് വിശ്വം കത്തിൽ ചൂണ്ടിക്കാട്ടി.

ഈ അടിയന്തര ഘട്ടത്തില്‍ വിദ്യാഭ്യാസ മേഖലയിൽ ഇടപെടൽ ആവശ്യമായിരിക്കുന്നു. രാജ്യത്തെ ഉന്നതമായ മെഡിക്കൽ എൻജിനിയറിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്കുള്ള പ്രവേശനത്തിനായി ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് നീറ്റ്, ജെഇഇ പ്രവേശന പരീക്ഷയിൽ പങ്കെടുക്കുന്നത്. മഹാമാരിയുടെ അതിവ്യാപനത്തിലും ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) പ്രവേശന പരീക്ഷ നടത്താനുള്ള നടപടിയുമായി മുന്നോട്ടു പോകുകയാണ്. ഇത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ആരോഗ്യത്തെ അപകടപ്പെടുത്തുകയും ജീവിതസുരക്ഷയെ ബാധിക്കുകയും ചെയ്യും. ബിനോയ് വിശ്വം കത്തിൽ വിശദീകരിച്ചു.

Eng­lish sum­ma­ry; NEET and JEE exams need to be post­poned: Binoy Vishwam

You may also like this video: