13 September 2024, Friday
KSFE Galaxy Chits Banner 2

Related news

August 10, 2024
August 3, 2024
July 20, 2024
July 5, 2024
July 3, 2024
June 29, 2024
June 29, 2024
June 27, 2024
June 24, 2024
June 23, 2024

നീറ്റ് പരീക്ഷ സെന്റര്‍ മറ്റ് സംസ്ഥാനങ്ങളില്‍; യാത്രാ ചെലവ് കൂടുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍

Janayugom Webdesk
ന്യൂഡല്‍ഹി
August 3, 2024 9:04 pm

നീറ്റ് യുജി പരീക്ഷ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നാലെ പുതിയ പരീക്ഷ സെന്റര്‍ പ്രഖ്യാപനത്തിലും വിവാദം. ഈ മാസം 11നാണ് പരീക്ഷാ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ പരീക്ഷ സെന്ററുകള്‍ മറ്റ് സംസ്ഥാനങ്ങളിലാണെന്നും ദൂരക്കൂടുതല്‍ യാത്രച്ചെലവ് വര്‍ധിപ്പിക്കുമെന്നും കാണിച്ച് നിരവധി ഉദ്യോഗാര്‍ത്ഥികള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ മെഡിക്കല്‍ അസോസിയേഷന്‍ (ഫയ്മ) ഇക്കാര്യം ചൂണ്ടിക്കാണിച്ച് ആരോഗ്യമന്ത്രി ജെ പി ന‍ഡ്ഡയ്ക്ക് കത്തെഴുതി. 

നീറ്റ് പിജി പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചതില്‍ പുനപരിശോധന നടത്തണമെന്ന് ഫയ്മ എക്സ് കുറിപ്പില്‍ ആവശ്യപ്പെട്ടു. നാല് സിറ്റികളാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകേന്ദ്രങ്ങളായി തെര‌ഞ്ഞെടുക്കാന്‍ കഴിയുക. എന്നാല്‍ തെരഞ്ഞെടുക്കാത്ത നഗരങ്ങളാണ് പരീക്ഷകേന്ദ്രങ്ങളായി ലഭിച്ചതെന്നും ഫയ്മ എക്സില്‍ കുറിച്ചു. സ്വന്തം നഗരത്തില്‍ നിന്ന് പരീക്ഷയെഴുതാനായി മറ്റൊരു സംസ്ഥാനത്തേയ്ക്കോ ദൂരസ്ഥലത്തേയ്ക്കോ പോകുന്നതിന് അവസാനനിമിഷം ട്രയിന്‍, വിമാന, ബസ് ടിക്കറ്റുകളെടുക്കാന്‍ കൂടുതല്‍ തുക ചെലവാകുമെന്നും അവര്‍ പറയുന്നു. 

Eng­lish Sum­ma­ry: NEET exam cen­ter in oth­er states; Can­di­dates that trav­el expens­es will increase
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.