നീറ്റ് പരീക്ഷാ ക്രമക്കേടില്‍ അന്വേഷണം. വിവാദങ്ങൾ പരിശോധിക്കാൻ യുപിഎസ്‍സി മുൻ ചെയർമാൻ അധ്യക്ഷനായ നാലംഗ സമിതിയെ നിയോഗിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ കേന്ദ്രത്തിന് റിപ്പോർട്ട് നൽകണം. രാജ്യത്തെ പ്രധാന മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് ഫലവുമായി ബന്ധപ്പെട്ട് ഗ്രേസ് മാർക്ക് നൽകിയതിൽ അപാകതയുണ്ടോ എന്നാണ് പ്രധാനമായും സമിതി പരിശോധിക്കുക. ആറ് സെന്ററുകളിലെ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകിയതിൽ പരിശോധന നടത്തും. ഇതിന് പുറമേ പരീക്ഷയുമായി ബന്ധപ്പെട്ട മറ്റ് പരാതികളും അന്വേഷിക്കും.
1500 ലേറെ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാർക്ക് നൽകിയതിലും 67 പേർക്ക് ഒന്നാം റാങ്ക് കിട്ടിയതിലും അട്ടിമറിയുണ്ടെന്നാണ് ആരോപണം. ഒന്നാം റാങ്ക് ലഭിച്ചവരില്‍ ഒരേ സെന്ററില്‍ നിന്നുള്ള ആറു പേര്‍ ഉള്‍പ്പെടുന്നു. നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ സുപ്രീം കോടതിയെയും സമീപിച്ചിട്ടുണ്ട്. കല്‍ക്കട്ട ഹൈക്കോടതി ഇന്നലെ പരീക്ഷാ നടത്തിപ്പുകാരായ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ)ക്ക് നോട്ടീസയച്ചിട്ടുണ്ട്.
ചോദ്യപ്പേപ്പർ ചോർന്നിട്ടില്ലെന്നും എൻടിഎ സുതാര്യമായ ഏജൻസിയാണെന്നും ചെയർമാൻ സുബോധി കുമാർ സിങ് പറഞ്ഞു. ആറ് സെന്ററുകളിൽ സമയക്രമത്തിന്റെ പരാതി ഉയർന്നിരുന്നു. അവിടുത്തെ വിദ്യാർത്ഥികൾക്കാണ് ഗ്രേസ് മാർക്ക് നൽകിയതെന്ന് എൻടിഎ ചെയർമാൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗ്രേസ് മാര്‍ക്ക് പുനരവലോകനം ചെയ്യും. ഗ്രേസ് മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥികളുടെ ഫലത്തില്‍ മാറ്റമുണ്ടായേക്കാമെന്നും അദ്ദേഹം അറിയിച്ചു. മേഘാലയ, ഹരിയാനയിലെ ബഹദൂര്‍ഗഡ്, ഛത്തീസ്ഗഡിലെ ദന്തേവാഡ, ബലോധ്, ഗുജറാത്തിലെ സൂറത്ത്, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ഗ്രേസ് മാര്‍ക്ക് അനുവദിച്ചത്. 24 ലക്ഷത്തിലധികം പേരാണ് ഇത്തവണ നീറ്റ് പരീക്ഷയെഴുതിയത്. ഈ മാസം നാലിനാണ് ഫലം പ്രസിദ്ധീകരിച്ചത്.
English Summary:NEET exam malpractice: Four-member committee to probe
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.