September 29, 2022 Thursday

Related news

September 9, 2022
August 28, 2022
August 27, 2022
August 3, 2022
July 27, 2022
July 23, 2022
July 21, 2022
July 21, 2022
July 19, 2022
July 19, 2022

മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ജൂലൈ 26ന്

Janayugom Webdesk
ന്യൂഡല്‍ഹി
May 5, 2020 5:44 pm

മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിനുള്ള അഖിലേന്ത്യാ മെഡിക്കൽ പരീക്ഷയായ നീറ്റ് ജൂലൈ 26ന് നടത്തുമെന്ന് കേന്ദ്ര മാനവശേഷി മന്ത്രി രമേശ് പൊക്രിയാൽ. രാജ്യത്തെ വിവിധ ഐഐടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ മെയിൻ ജൂലൈയിൽ വിവിധ തിയതികളിലായി നടക്കും. ഈ മാസം മൂന്നിനായിരുന്നു നീറ്റ് പരീക്ഷ നടക്കേണ്ടിയിരുന്നത്.

കോവിഡ് ലോക് ഡൗണിനെ തുടർന്ന് പരീക്ഷ മാറ്റി വെയ്ക്കുകയായിരുന്നു. ജെ ഇ ഇ മെയിൻ പരീക്ഷ ജൂലൈ 18 മുതൽ 23 വരെ നടത്തും. ജെ ഇ ഇ അ‍ഡ്വാന്സ്ഡ് പരീക്ഷ ഓഗസ്റ്റ് മാസമായിരിക്കും നടക്കുക. സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷയുടെ തീയതികൾ ഉടൻ തീരുമാനിക്കുമെന്നും രമേഷ് പൊഖ്റിയാൽ വ്യക്തമാക്കി.

ENGLISH SUMMARY: neet exam starts in july 26

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.