നീറ്റ് പരീക്ഷ: വിദ്യാർത്ഥിയുടെ പിതാവ് കുഴഞ്ഞു വീണു മരിച്ചു

Web Desk
Posted on May 06, 2018, 1:23 pm

കൊച്ചി: നീറ്റ് പരീക്ഷ എഴുതാൻ വന്ന കുട്ടിയുടെ പിതാവ് കുഴഞ്ഞു വീണു മരിച്ചു. തമിഴ്‌നാട് തിരുവാരൂർ സ്വദേശി കൃഷ്ണ സ്വാമിയാണ് കുഴഞ്ഞു വീണു മരിച്ചത്. തമ്മനം നളന്ദ സ്കൂളിൽ പരീക്ഷ എഴുതാനെത്തിയ കസ്തൂരി മഹാലിംഗം എന്ന വിദ്യാർത്ഥിയുടെ പിതാവാണ് മരിച്ചത്. മകൻ പരീക്ഷ എഴുതാൻ ഹാളിൽ കയറിയതിനു ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ എറണാംകുളം സിറ്റി ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും മരിക്കുകയായിരുന്നു.