20 April 2024, Saturday

Related news

June 16, 2023
May 6, 2023
September 8, 2022
September 4, 2022
July 23, 2022
July 20, 2022
July 19, 2022
July 18, 2022
July 16, 2022
July 14, 2022

നീറ്റിനെ പുറത്താക്കി തമിഴ്‌നാട്: മെ‍ഡിക്കല്‍ പ്രവേശനം പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍

Janayugom Webdesk
ചെന്നൈ
September 13, 2021 10:17 pm

അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിനെതിരേ ബില്‍ പാസാക്കി തമിഴ്‌നാട് നിയമസഭ. പുതിയ നിയമപ്രകാരം നീറ്റ് സംസ്ഥാനത്തിന് ബാധകമാകില്ല. ഇനി മെഡിക്കല്‍ കോഴ്‌സുകള്‍ക്കുള്ള പ്രവേശനം പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും.

ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നലെ മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചത്. വിദ്യാഭ്യാസത്തിന്റെ നിലവാരം നിശ്ചയിക്കേണ്ടത് മത്സര പരീക്ഷകളല്ലെന്ന് സ്റ്റാലിന്‍ സഭയില്‍ പറഞ്ഞു. പ്രതിപക്ഷമായ അണ്ണാ ഡിഎംകെയും ബില്ലിനെ പിന്തുണച്ചപ്പോള്‍ ബിജെപി അംഗങ്ങള്‍ ഇറങ്ങിപ്പോയി.

നീറ്റ് പ്രവേശന പരീക്ഷ ഗ്രാമീണ, ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ കോഴ്‌സുകളിലേക്ക് പ്രവേശനം അപ്രാപ്യമാക്കുന്നുവെന്ന് സ്റ്റാലിന്‍ പറഞ്ഞു. രാജ്യത്ത് ആദ്യമായിട്ടാണ് നീറ്റിനെ എതിര്‍ക്കുന്ന ബില്ലുമായി ഒരു സംസ്ഥാനം മുന്നോട്ടുവരുന്നത്. അധികാരത്തിലെത്തിയാല്‍ നീറ്റ് ഒഴിവാക്കും എന്നത് ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു.

പ്ലസ്ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടും നീറ്റ് പരീക്ഷയില്‍ ജയിക്കാന്‍ കഴിയാത്തതിന്റെ മനോവിഷമത്തില്‍ തമിഴ്‌നാട്ടില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇത്തവണയും സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ സേലം മേട്ടൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചിരുന്നു.

Eng­lish Sum­ma­ry: NEET expelled Tamil Nadu: Med­ical admis­sion on the basis of plus two marks

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.