19 April 2024, Friday

Related news

June 16, 2023
May 6, 2023
September 8, 2022
September 4, 2022
July 23, 2022
July 20, 2022
July 19, 2022
July 18, 2022
July 16, 2022
July 14, 2022

നീറ്റ് പിജി സീറ്റുകള്‍; സുപ്രീംകോടതി വിധി ഇന്ന്

Janayugom Webdesk
June 10, 2022 10:22 am

ഒഴിഞ്ഞുകിടക്കുന്ന നീറ്റ് പിജി സീറ്റുകള്‍ നികത്തണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി ഇന്ന്. ജസ്റ്റീസുമാരായ എം.ആര്‍. ഷാ, അനിരുദ്ധ ബോസ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വിധി പ്രസ്താവിക്കുക. കേസില്‍ വാദം കേള്‍ക്കുന്നതിനിടെ സുപ്രീംകോടതി ബുധനാഴ്ച മെഡിക്കല്‍ കൗണ്‍സിലിംഗ് കമ്മിറ്റിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

വിദ്യാര്‍ഥികളുടെ ഭാവി വെച്ചു കളിക്കരുതെന്ന് സുപ്രീം കോടതി മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍, നീറ്റ് പിജി കൗണ്‍സിലിംഗിന് വേണ്ടി ഒരുക്കിയിരുന്നു പ്രത്യേക വെബ് പോര്‍ട്ടല്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് മെഡിക്കല്‍ കൗണ്‍സിലിംഗ് കമ്മിറ്റി നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്. 2021, 2022 വര്‍ഷത്തേക്കുള്ള നീറ്റ് പിജി കൗണ്‍സിലിംഗുകള്‍ ഒരുമിച്ചു നടത്താന്‍ കഴിയില്ലെന്നും കമ്മിറ്റി വ്യക്തമാക്കി.

ഒഴിവു വന്ന സീറ്റുകള്‍ ഡോക്ടര്‍മാര്‍ക്കുള്ളതല്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. ഇത് അധ്യാപകര്‍ക്കുള്ളതാണ്. സാധാരണയായി വിദ്യാര്‍ഥികള്‍ ഈ സീറ്റ് തെരഞ്ഞെടുക്കാറില്ല. മുന്‍വര്‍ഷങ്ങളിലും ഈ സീറ്റുകളില്‍ ഇതുപോലെ ഒഴിവു വന്നിരുന്നു. 1456 സീറ്റുകള്‍ ഒഴിവുള്ളതില്‍ 1100 എണ്ണം സ്വകാര്യ മെഡിക്കല്‍ കോളജുകളിലാണ്. ഈ നോണ്‍ ക്ലിനിക്കല്‍ സീറ്റുകള്‍ക്ക് സ്വകാര്യ കോളജുകളില്‍ ഉയര്‍ന്ന ഫീസ് ആയത് കൊണ്ട് ആരും തെരഞ്ഞെടുക്കാറില്ലെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ ഇന്നലെ അറിയിച്ചിരുന്നു.

Eng­lish sum­ma­ry; NEET PG seats; Supreme Court ver­dict today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.