നീറ്റ് പരീക്ഷാ ഫലം; ആദ്യത്തെ 50 ല്‍ കേരളത്തില്‍ നിന്നുള്ള 3 പേര്‍

Web Desk
Posted on June 05, 2019, 5:18 pm

ന്യൂഡെല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാന്‍ സ്വദേശിയായ നളില്‍ ഖണ്ഡേവോലിന്‍  720ല്‍ 701 മാര്‍ക്ക് നേടി ഒന്നാമതെത്തി. 700 മാര്‍ക്ക് നേടിയ ഡെല്‍ഹി സ്വദേശി ഭവിക് ബന്‍സാനിലാണ് രണ്ടാം റാങ്ക്. 695 മാര്‍ക്ക് നേടിയ മാധുരി റെഡ്ഡിയാണ് പെണ്‍കുട്ടികളില്‍ ഒന്നാം സ്ഥാനം നേടിയത്. അഖിലേന്ത്യാ തലത്തില്‍ എഴാം റാങ്കാണ് മാധുരി നേടിയത്.

ആദ്യത്തെ 50 റാങ്കുകാരില്‍ 20 പേരും പെണ്‍കുട്ടികളാണ്. 14,10,755 കുട്ടികളാണ് ഇക്കുറി പരീക്ഷ എഴുതിയത്. അതില്‍ 7,97,042 യോഗ്യത നേടി. കേരളത്തില്‍ നിന്നും പരീക്ഷയെഴുതിയ 66. 59 ശതമാനം പേരും യോഗ്യത നേടിയിട്ടുണ്ട്.

ആദ്യത്തെ 50 റാങ്കുകാരില്‍ കേരളത്തില്‍ നിന്നുള്ള 3 പേരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. അതുല്‍ മനോജ്, ഹൃദ്യ ലക്ഷ്മി ബോസ്, അശ്വന്‍ വി പി എന്നിവരാണ് ആദ്യ അമ്ബതില്‍ എത്തിയ മലയാളികള്‍. അതുല്‍ മനോദ് 29ാം റാങ്കും ഹൃദ്യ ലക്ഷ്മി 31ാം റാങ്കും അശ്വിന്‍ വിപി 33ാം റാങ്കും സ്വന്തമാക്കി. മെയ് അഞ്ചിനാണ് ഇക്കൊല്ലത്തെ നീറ്റ് പരീക്ഷ നടന്നത്.