20 September 2024, Friday
KSFE Galaxy Chits Banner 2

Related news

July 27, 2024
July 26, 2024
July 24, 2024
July 23, 2024
July 22, 2024
July 18, 2024
July 17, 2024
July 16, 2024
July 11, 2024
July 9, 2024

നീറ്റ്: പുതുക്കിയ ഫലം പുറത്ത്; ഒന്നാം സ്ഥാനക്കാര്‍ 17 ആയി കുറഞ്ഞു

Janayugom Webdesk
ന്യൂഡല്‍ഹി
July 26, 2024 11:04 pm

ഏറെ വിവാദമായ നീറ്റ്-യുജി പരീക്ഷയുടെ പുതുക്കിയ ഫലം ദേശീയ പരീക്ഷാ ഏജന്‍സി (എന്‍ടിഎ) പുറത്തുവിട്ടു. ഫിസിക്സ് ചോദ്യപ്പേപ്പറില്‍ ഒരു ചോദ്യത്തിന് രണ്ട് ശരിയുത്തരം ഉണ്ടായ പ്രശ്നം സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് പരിഹരിച്ചതിനെ തുടര്‍ന്നാണ് ഫലം പുതുക്കി പ്രസിദ്ധീകരിച്ചതെന്ന് എന്‍ടിഎ അറിയിച്ചു. 

നാല് ലക്ഷം പേർക്ക് സുപ്രീം കോടതി തീരുമാനം പ്രകാരം അഞ്ച് മാർക്ക് കുറഞ്ഞു. ഇതോടെ ആദ്യ റിസല്‍ട്ടില്‍ മുഴുവന്‍ മാര്‍ക്കും നേടിയ 67 പേരില്‍ 17 പേര്‍ മാത്രമാണ് ഒന്നാം റാങ്ക് നിലനിര്‍ത്തിയത്. ചില പരീക്ഷാ കേന്ദ്രങ്ങളിലെ സമയനഷ്ടം നികത്താനായി എന്‍ടിഎ ആറ് പേര്‍ക്ക് നല്‍കിയ ഗ്രേസ് മാര്‍ക്ക് പിന്നീട് പിന്‍വലിച്ചതോടെ മുഴുവന്‍മാര്‍ക്കും നേടിയവരുടെ എണ്ണം 61 ആയിരുന്നു.
ഒന്നാം റാങ്ക് നിലനിര്‍ത്തിയവരില്‍ കണ്ണൂര്‍ സ്വദേശിയായ ശ്രീനന്ദ് ഷര്‍മിലും ഇടംനേടി. നേരത്തെ ഒന്നാം റാങ്ക് നേടിയവരുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് ശ്രീനന്ദുള്‍പ്പെടെ നാല് പേരുണ്ടായിരുന്നു. ആദ്യ 100 റാങ്കില്‍ കേരളത്തില്‍ നിന്ന് നാലുപേര്‍ ഉണ്ട്. കേരളത്തില്‍ നിന്ന് പരീക്ഷ എഴുതിയ 1,36,974 പേരില്‍ 86,713 പേര്‍ യോഗ്യത നേടി. exams.nta.ac.in വെബ്‌സൈറ്റില്‍ ഫലമറിയാം.

നീറ്റ്-യുജി പരീക്ഷാ ക്രമക്കേട് കേന്ദ്രസര്‍ക്കാരിനെയും എന്‍ടിഎയെയും പ്രതിരോധത്തിലാക്കിയിരുന്നു. രാജ്യവ്യാപകമായി വിദ്യാര്‍ത്ഥികള്‍ ഏജന്‍സിക്കെതിരെ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് എന്‍ടിഎ ചെയര്‍മാന്‍ രാജിവച്ചിരുന്നു.
രാജ്യത്തെ 20 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് ‑യുജി പരീക്ഷ എഴുതിയത്. 

Eng­lish Sum­ma­ry: NEET: Revised Result Out; The first plac­ers are down to 17

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.