20 April 2024, Saturday

Related news

November 26, 2023
August 20, 2023
August 14, 2023
June 13, 2023
September 9, 2022
August 28, 2022
August 27, 2022
August 3, 2022
July 27, 2022
July 23, 2022

ആറ് കേന്ദ്രങ്ങളില്‍ നീറ്റ് പരീക്ഷ വീണ്ടും നടത്തും: തീയതി പുറത്തുവിട്ടു

Janayugom Webdesk
ന്യൂഡല്‍ഹി
August 28, 2022 7:06 pm

ആറ് പരീക്ഷാ കേന്ദ്രങ്ങളില്‍ നീറ്റ് പരീക്ഷ വീണ്ടും നടത്താൻ നാഷണല്‍ ടെസ്റ്റിങ് ഏജൻസി (എൻടിഎ) തീരുമാനിച്ചു. പരീക്ഷയുടെ പുതിയ തീയതി പുറത്തുവിട്ടതായി അധികൃതര്‍ അറിയിച്ചു. സെപ്റ്റംബർ നാലിന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ അഞ്ച് വരെയാണ് പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പുനഃപരീക്ഷയിൽ പങ്കെടുക്കാൻ അനുവദിക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ഈ വിവരങ്ങൾ രജിസ്റ്റർ ചെയ്ത ഇ‑മെയിലിൽ അയച്ചിട്ടുണ്ട്. കൊല്ലത്തിന് പുറമെ രാജസ്ഥാനിലെ (രണ്ട്), മധ്യപ്രദേശിലെ (രണ്ട്), ഉത്തർപ്രദേശിലെ (ഒന്ന്) പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്.
ജൂലെെ 17ന് നടന്ന കൊല്ലത്തെ പരീക്ഷയ്ക്കിടെ പെൺകുട്ടികളുടെ അടിവസ്ത്രം അഴിച്ചുമാറ്റി വിഷയത്തെ തുടർന്ന് നിരവധി രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. ഇക്കാര്യം കണക്കിലെടുത്താണ് എൻടിഎ കേന്ദ്രങ്ങളില്‍ വീണ്ടും പരീക്ഷ നടത്താൻ തീരുമാനിച്ചത്. 

Eng­lish Sum­ma­ry: NEET to be re-con­duct­ed at six cen­tres: Date released

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.