11 October 2024, Friday
KSFE Galaxy Chits Banner 2

നീട്ടിക്കൂവൽ

കണ്ടല്ലൂർ ലാഹിരി
August 25, 2024 2:46 am

സ്നേഹം പരസ്പരം
കെട്ടിപ്പിടിച്ചുറങ്ങിയ
കിടക്കവിരി ഊഷരക്കൈകൾ
കുടഞ്ഞ് വിരിയ്ക്കുന്നു
താഴെ വീണ് ചിതറി തെറിച്ചു പോയി
നനുത്ത ഉമ്മകളുടെ കണ്ണാടി ചില്ലുകൾ
ബൗൺസ് ചെയ്തുപോയ
ദേഹചൂടിന്റെ ഉഷ്ണഗ്രിപ്പുള്ള ബോളുകൾ
സ്നേഹ കസ്തൂരി
മണം പരക്കുന്ന
ഹൃദയത്തിന്റെ ഈത്താ വാറ്റലുകൾ
തലക്കനമില്ലാതെ
നാം തലവച്ച തലയണയുടെ
നെഞ്ചിടിപ്പ് ഈരടികൾ
ഇവയൊക്കെയും
ഈ സമ്മർദലോകം
ഊതി നിറച്ച ബലൂണുകളിൽ
കാറ്റത്ത് ഉയർന്നു പറക്കുന്നുണ്ട്
തിരികെ വരാൻ കഴിയാത്ത അത്ര ദൂരത്ത്
എങ്കിലും തോൽക്കുവതെങ്ങനെ?
ഗാഢനിദ്രയിലായ മാനവികസങ്കല്പങ്ങളെ
വിളിച്ചുണർത്താൻ വേണ്ടിയിട്ടെങ്കിലും,
ഈ കവിത കൊണ്ട്
ഹൃദയപക്ഷ പൂവൻകോഴികളെ
കൂടു തുറന്നു വിടണം
ഏറെ സ്വാതന്ത്ര്യത്തോടെ
സർവദിക്കും കേൾക്കുമാറ് അതൊന്ന്
നീട്ടി കൂകട്ടെ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.