മുംബൈ: ഓൺലൈൻ പണഇടപാടിനുള്ള എൻഇഎഫ്‌ടി സംവിധാനം ഡിസംബർ 16 മുതൽ ദിവസവും 24 മണിക്കൂർ ഉപയോഗിക്കാം. അവധിദിവസങ്ങളിൽ ഉൾപ്പെടെ ആഴ്‌ചയിൽ എല്ലാദിവസവും 24 മണിക്കൂറും നാഷണൽ ഇലക്ടോണിക് ഫണ്ട്സ് ട്രാന്‍സ്‌ഫർ(എൻഇഎഫ്‌ടി) സേവനം ലഭ്യമാകുമെന്ന് ആർബിഐ അറിയിച്ചു. ഒരു അക്കൗണ്ടിൽ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് പണം മാറ്റുന്നതിനുള്ള എൻഇഎഫ്‌ടി സംവിധാനം ആർബിഐയുടെ കീഴിലുള്ള പ്ലാറ്റ്ഫോമാണ്.
രണ്ട് ലക്ഷം രൂപവരെ എൻഇഎഫ്‌ടിയിലൂടെ കൈമാറ്റം ചെയ്യാൻ കഴിയും നിലവിൽ പ്രവർത്തി ദിവസങ്ങളിൽ രാവിലെ എട്ട് മണിമുതൽ രാത്രി ഏഴ് മണി വരെ മാത്രമാണ് ഈ സേവനം ലഭ്യമാവുക. മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ എൻഇഎഫ്‌ടി സംവിധാനം ലഭ്യമായിരുന്നില്ല. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആർബിഐയുടെ തീരുമാനം. ഇതിന്റെ ഭാഗമായി പുതിയ പ്രീപെയ്ഡ് കാർഡുകൾ പുറത്തിറക്കാനും കഴിഞ്ഞദിവസം ആർബിഐ തീരുമാനം കൈക്കൊണ്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.