October 6, 2022 Thursday

എം സി എക്സില്‍ നെഗറ്റീവ് വിലയിലും ട്രേഡിംഗ്

Janayugom Webdesk
കൊച്ചി
May 25, 2020 4:27 pm

രാജ്യത്തെ പ്രമുഖ കമ്മോഡിറ്റി എക്‌സ്ചേഞ്ചായ മള്‍ട്ടി കമ്മോഡിറ്റി എകസ്ചേഞ്ച് ഓഫ് ഇന്ത്യ (എം സി എക്സ്)നെഗറ്റീവ് വിലയില്‍ ട്രേഡിംഗ് നടത്താന്‍ ഇടപാടുകാര്‍ക്ക് അവസരമൊരുക്കുന്നു. ഇതിനു വേണ്ടി എക്സ്ചേഞ്ചിന്റെ സോഫ്റ്റ്വെയറില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തിയതായി എം സി എകസ് അധികൃതര്‍ അറിയിച്ചു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 21 ന് ക്രൂഡ് ഓയില്‍ നെഗറ്റീവ് വിലനിലവാരത്തിലേക്ക് വന്നിരുന്നു. ഇത് ഇന്ത്യയില്‍ നിന്നുള്ള ഇടപാടുകാര്‍ക്ക് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ നെഗറ്റീവ് വിലയില്‍ ട്രേഡിംഗ് നടത്താന്‍ ഇടപാടുകാര്‍ക്ക് എകസ്ചേഞ്ച് അവസരമൊരുക്കിയിട്ടുള്ളത്.

Eng­lish Sum­ma­ry: Neg­a­tive price trad­ing at MCX

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.