കൊച്ചി: സിനിമ മേഖലയിൽ ജൂനിയർ ആർട്ടിസ്റ്റുകളോടുള്ള അവഗണന അവസാനിപ്പിക്കുവാൻ സമഗ്ര നിയമം കൊണ്ടുവരണമെന്ന് മാക്ടാ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബൈജു കൊട്ടാരക്കര ആവശ്യപ്പെട്ടു.
ഇടപ്പള്ളി എ കെ ജി വാ വായനശാലയിൽ നടന്ന ആൾ കേരള ഫിലിം സപ്പോർട്ടിങ് ആക്ടേഴ്സ് ഫെഡറേഷൻ (എ ഐ ടി യു സി )സംസ്ഥാന കൺവെൻഷൻ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അജ്മൽ ശ്രീകണ്ഠപുരം അധ്യക്ഷത വഹിച്ചു.സംവിധായകൻ ജീവൻ,സിനിമാതാരം അനു നായർ,റ് ഷികേശ്, ഷിബു തിലകൻ,ഉണ്ണികൃഷ്ണൻ ഇടപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി അജ്മൽ ശ്രീകണ്ഠപുരം (പ്രസിഡണ്ട് )ഉണ്ണികൃഷ്ണൻ ഇടപ്പള്ളി (ജനറൽ സെക്രട്ടറി )ബേബി കോയിക്കൽ (ട്രഷറർ )വിനോദ് (വൈസ്പ്രസിഡണ്ട് )ചാക്കോച്ചൻ,സിന്ധുനമ്പ്യാർ,(ജോയിന്റ് സെക്രട്ടറി )ദിനു സുഗതൻ,മായ,ഷിജിനി സുനിൽ (കമ്മറ്റിമെമ്പർമാർ )എന്നിവരെ തിരഞ്ഞെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.