ചെന്നിത്തലയിൽ അയൽവാസിയായ യുവതിയുടെ നഗ്നചിത്രം മൊബൈലിൽ പകർത്തിയ പതിനെട്ടുകാരനെ പൊലീസ് പിടികൂടി. പ്രവീൺ(ഉണ്ണി)ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അയൽവാസിയായ യുവതി കുളിക്കാൻ കയറിയ തക്കം നോക്കി പ്രവീൺ കുളിമുറിക്ക് സമീപത്തേയ്ക്ക് വരികയും വെന്റിലേഷനിൽ മൊബൈൽ ഫോൺ സ്ഥാപിക്കുകയും ചെയ്തു.
എന്നാൽ ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ മൊബൈലിൽ നിന്നും ഫ്ളാഷ് ഉണ്ടാകുകയും യുവതി ഇത് കാണുകയും ചെയ്തു. തുടർന്ന് യുവതി നിലവിളിച്ചതോടെ വീട്ടുകാർ ഓടിയെത്തി. ഈ സമയം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
മാന്നാർ സി ഐ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ് ഐമാരായ കെ എൽ മഹേഷ്, ശാന്തി കെ ബാബു, കെ സി ഷാജി, എ എസ് ഐ ശ്രീകുമാർ എന്നിവരടങ്ങുന്ന പൊലീസ് സംഘം വീട്ടിലെത്തി പരിശോധനയ്ക്കിടയിൽ മൊബൈൽ കണ്ടെടുത്തു. ഇന്ന് രാവിലെ പ്രതിയെ വീട്ടിൽ നിന്നും പിടികൂടുകയായിരുന്നു. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
English Summary: Neighbor arrest for fit the mobile phone in bathroom.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.