കോവിഡ് കാലത്ത് ഒരു കൂട്ടത്തല്ലിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.സംഭവം നടന്നത് ആലപ്പുഴ ആറാട്ടുപുഴയിലാണ്. അയല്‍വാസികള്‍ തമ്മിലുണ്ടായ വഴിത്തര്‍ക്കമാണ് അവസാനം ചേരിതിരിഞ്ഞുളള സംഘര്‍ഷത്തില്‍ എത്തിയത്.
ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. പഞ്ചായത്ത് അനുവദിച്ച വഴി അടച്ചുകെട്ടാൻ ഒരു വിഭാഗം ശ്രമം നടത്തുകയും മറു വിഭാഗം അതിനെ എതിര്‍ക്കുകയും ചെയ്തിരുന്നു. ഇതാണ് ഒടുവില്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്.
സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ സംഘം തമ്മിലടിക്കുകയായിരുന്നു. അടിയേറ്റ് നിലത്ത് വീണിട്ടും അടി തുടരുകയായിരുന്നു. അടിപിടിയ്ക്കിടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗത്തിന് എതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
ENGLISH SUMMARY: neighbours fight in alapuzha
YOU MAY ALSO LIKE THIS VIDEO