നെല്ലനാട് ഭൂതമടക്കി ബ്രദേഴ്സ് സാംസ്കാരിക വേദിയുടെ കീഴിലെ ഗ്രന്ധശാല, സംസ്കാര ഗ്രാമീണ ഗ്രന്ഥാലയം എന്ന പേരിൽ വിപുലീകരിച്ച് നാടിന് സമർപ്പിച്ചു. ഡി കെ മുരളി എംഎല്‍എ ഉദ്ഘാടനം ചെയ്തു. നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ് കുറുപ്പ് അധ്യക്ഷനായി. ആർ വത്സലകുമാരൻനായർ, ആർ എൽ ജയകൃഷ്ണൻ, എ എം റൈസ്, ഗീത, ഹരിതകുമാരി, ലീല ശശിധരൻ, എസ് ആർ ദിലീപ്, മഹേഷ് ചേരിയിൽ, ആർ എസ് ജയൻ, മാമൂട് മധു, ജി രാജേന്ദ്രൻ നായർ, വി ആർ ഹരികുമാർ, എസ് അരുൺ ശങ്കർ എന്നിവർ സംസാരിച്ചു.
English Summary: nellanad library inaguration