ഒത്തിരിപ്പേർ പറഞ്ഞു അവളൊരു മലയാളിപ്പെണ്ണാണെന്ന്, അയിഷ അഭിമാനമാണ്: നെൽസൺ ജോസഫ് എഴുതിയ ആ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ വൈറലാവുന്നത്. പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം:
ഒത്തിരിപ്പേർ പറഞ്ഞു..
അവളൊരു മലയാളിപ്പെണ്ണാണെന്ന്..
അയിഷ…
അഭിമാനമാണ്
ഒരു വശത്തുനിന്ന് തലയിലെ ഹെല്മറ്റിൻ്റെയും കയ്യിലെ ലാത്തിയുടെയും ഒപ്പമുള്ളവരുടെയും ബലം കാട്ടുന്ന ഡല്ലി പൊലീസ്..
മറു വശത്തുനിന്ന് ചുവന്നയുടുപ്പിട്ട, ഹെല്‍മറ്റ് വച്ച, കയ്യിലെ വടികൊണ്ട് നിലത്ത് വീണു കിടക്കുന്നയാളെ ആഞ്ഞടിക്കുന്നയാൾ…
അവരുടെയിടയിൽ നിന്ന് സ്വന്തം കയ്യിലെ ചൂണ്ടുവിരൽ മാത്രം ആയുധമായുള്ളൂവെന്ന് അറിയുമെങ്കിലും ” എൻ്റെ കൂട്ടുകാരെ തൊടുന്നോടാ ” എന്ന് അധികാരത്തിൻ്റെ കണ്ണിൽ നോക്കി തലയുയർത്തിനിന്ന് ചോദിക്കുന്നവൾ.
ഏത് ദേശമായാലെന്ത് ഭാഷയായാലെന്ത്? ആ ചൂണ്ടുവിരലിനു മുന്നിൽ അവർക്ക് ചൂളി പിന്മാറേണ്ടിവരുന്നുണ്ട്…
അവളൊരു പ്രതീകമാണ്…
എത്ര വലിയ അധികാര ഹുങ്കിനും നിവർന്നുനിൽക്കുന്ന ഒരു പെണ്ണിൻ്റെ ചൂണ്ടുവിരൽ മാത്രം മതി മറുപടി നൽകാനെന്ന പച്ചയായ സത്യത്തിൻ്റെ സൂചകം..
ഇനിയുമുണ്ട് ആളുകൾ..
മുഖം നിറയെ ചോരയുമായി നിൽക്കുമ്പൊഴും പ്രശ്നമില്ലെടായെന്ന് പറഞ്ഞ ഷഹീനും, എല്ലാ പ്രശ്നങ്ങളുമൊഴിഞ്ഞിട്ട് വിളിച്ചാൽ മതിയെന്ന് പറഞ്ഞ അമ്മയും, ത്യാഗങ്ങൾ വെറുതെയാവില്ലെന്ന് ധൈര്യം കൊടുത്ത അച്ഛനും, പേടിയുണ്ടോയെന്ന ചോദ്യത്തിൻ്റെ ഉത്തരങ്ങളാണ്..
എന്നാലും പേടിക്കുന്നവരുണ്ടാവും..സ്വഭാവികമാണത്..
ഉറക്കെയൊന്ന് വിളിച്ചാൽ ഓടിയെത്താനുള്ള ദൂരത്തിൽ ഒരായിരം പേരുണ്ടെന്ന് കണ്ടാൽ, തിരിച്ചൊരു മറുപടിയെത്തിയാൽ, ഒന്ന് ചേർത്തുനിർത്തിയാൽ തീരാനുള്ള പേടികൾ..
നമ്മൾ തോറ്റുപോവില്ലെന്നുറപ്പിക്കുന്നത് അതുകൊണ്ടാണ്..
ചേർത്തുനിർത്തുക..
ഒരാളെയും വിട്ടുപോവാതെ..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.