September 28, 2022 Wednesday

Related news

September 28, 2022
September 28, 2022
September 28, 2022
September 28, 2022
September 28, 2022
September 27, 2022
September 26, 2022
September 26, 2022
September 25, 2022
September 25, 2022

പാർലമെന്റിൽ ചർച്ച ചെയ്യുന്നതുവരെ പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നത് നിർത്തിവയ്ക്കണം: ബിനോയ് വിശ്വം

Janayugom Webdesk
August 1, 2020 4:12 pm

തിരുവനന്തപുരം: പാർലമെന്റിൽ ചർച്ച ചെയ്യുന്നതുവരെ പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നത് നിർത്തിവയ്ക്കണമെന്ന് സിപിഐ പാർലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് കേന്ദ്രസർക്കാരിന്റെ മുദ്രയെന്നതുപോലെ ഒരിക്കൽകൂടി ലോക്‌സഭ പാർശ്വവല്ക്കരിക്കപ്പെടുകയും രാജ്യത്തിന്റെ ഭാവിയിൽ പ്രതിഫലിക്കാവുന്ന സുപ്രധാനമായ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുകയുമാണ്. പുതിയ വിദ്യാഭ്യാസനയത്തിലൂടെ ഇന്ത്യയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സർക്കാർ ശ്രമിച്ചിരിക്കുന്നത്. അമിതകേന്ദ്രീകരണ ശ്രമത്തിന്റെ മറ്റൊരുദാഹരണമാണ് ഈ നയം. ആർഎസ്എസ് പിന്തുണയ്ക്കുന്ന കേന്ദ്ര സർക്കാരിന്റെ വിഭാഗീയ അജണ്ടകളുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസത്തെ വർഗീയ വല്ക്കരിക്കുന്നതിനായി കരിക്കുലം പരിഷ്കരണവും പ്രഖ്യാപിച്ചിട്ടുണ്ട്. വൻ ലക്ഷ്യങ്ങളാണ് നയത്തിലുള്ളത്.വാചാടോപത്തിനപ്പുറം ഫലപ്രദമായി നടപ്പിലാക്കുകയെന്നതാണ് പ്രധാനമെന്ന് ബിനോയ്വിശ്വം പ്രസ്താവനയിൽ പറ‍ഞ്ഞു.

 

Sub: NEP should not imple­ment untill dis­cussing it in Par­lia­ment: Binoy Viswam

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.