ബിജെപിയെ നേപ്പാളിലും ശ്രീലങ്കയിലും വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാറിന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി നേപ്പാള്‍. വിഷയത്തില്‍ ഔദ്യോഗികമായി ഇന്ത്യയെ എതിര്‍പ്പ് അറിയിച്ചുവെന്ന് നേപ്പാള്‍ വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവാലി പറഞ്ഞു.
ഒരു ട്വിറ്റര്‍ ഉപയോക്താവ് ബിപ്ലബ് കുമാറിന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു ഗ്യാവാലിയുടെ പ്രതികരണം. ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഔദ്യോഗിക എതിര്‍പ്പ് ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ടെന്നും ഗ്യാവാലി അറിയിച്ചു.
ബിപ്ലബിന്റെ പ്രസ്താവനയ്ക്കു പിന്നാലെ ന്യൂഡല്‍ഹിയിലെ നേപ്പാള്‍ എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥന് വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി അരിന്ദം ബാഗ്ചിയെ അതൃപ്തി അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
അഗര്‍ത്തലയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെ ആയിരുന്നു പാര്‍ട്ടി അയല്‍രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനെ കുറിച്ചുള്ള ബിപ്ലബിന്റെ പരാമര്‍ശം. അമിത് ഷാ പാര്‍ട്ടി അധ്യക്ഷനായിരിക്കെ അസം സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞത് എന്നു വിശദീകരിച്ചായിരുന്നു ബിപ്ലബിന്റെ വാക്കുകള്‍.
നേരത്തെ, ശ്രീലങ്കയും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
English Summary : Nepal against Biplab Kumar
You may also like this video :