കാഠ്മണ്ഡു: നേപ്പാളിലെ അന്നപൂർണ മേഖലയിലുണ്ടായ വൻ ഹിമപാതത്തിൽ ഏഴ് പേരെ കാണാതായി. ഇവരിൽ നാല് ദക്ഷിണ കൊറിയക്കാരും മൂന്ന് നേപ്പാളികളുമുണ്ട്.
അന്നപൂർണയിലെ ബേസ്ക്യാമ്പിനോടടുത്ത് 3,230 മീറ്റർ ഉയരത്തിലാണ് ഹിമപാതം ഉണ്ടായത്.
രക്ഷാപ്രവർത്തനം തുടങ്ങിയതായി നേപ്പാൾ വിനോദസഞ്ചാര വകുപ്പ് അറിയിച്ചു. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ തടസപ്പെടുത്തുന്നുണ്ട്. കാലാവസ്ഥ മെച്ചപ്പെട്ടാൽ ഹെലികോപ്റ്റർ സേവനവും ലഭ്യമാക്കും. ഇതിനായി ഹെലികോപ്റ്റർ സജ്ജമാണ്.
അന്നപൂർണയിൽ ഹിമപാതം പതിവാണ്. എവറസ്റ്റിനെക്കാൾ കൂടുതൽ മരണങ്ങളും ഇവിടെയാണ് സംഭവിക്കുന്നത്. നേപ്പാളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയിലെ അധ്യാപകരെയാണ് കാണാതായതെന്ന് ദക്ഷിണ കൊറിയയിലെ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഒരു അടിയന്തര സംഘത്തെ നേപ്പാളിലേക്ക് അയച്ചതായും ദക്ഷിണ കൊറിയ അറിയിച്ചു. കാണാതായവരുടെ കുടുംബങ്ങളെ സംഭവം അറിയിച്ചിട്ടുണ്ട്.
വർഷം തോറും പതിനായിരങ്ങളാണ് അന്നപൂർണയിലെത്തുന്നത്. 2014ൽ ഇവിടെയുണ്ടായ മഞ്ഞുപാതത്തിൽ 40 പേരാണ് മരിച്ചത്. നേപ്പാളിലെ ഏറ്റവും വലിയ പർവതാരോഹണ ദുരന്തമായിരുന്നു ഇത്.
Nepal avalanche: South Koreans among seven missing
Four South Koreans and three Nepalis are out of contact after an avalanche close to Annapurna base camp
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.