നേപ്പാളില്‍ കമ്മ്യൂണിസ്റ്റ് സഖ്യത്തിന് ചരിത്രവിജയം

Web Desk
Posted on December 11, 2017, 6:08 pm

കാഠ്മണ്ഡു: നേപ്പാളില്‍ കമ്മ്യൂണിസ്റ്റ് സഖ്യത്തിന് ചരിത്രവിജയം. പ്രവിശ്യ സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ആകെയുള്ള 165 സീറ്റിലേക്ക് നടന്ന മത്സരത്തിന്റെ ഫലം പൂര്‍ണമായും പുറത്ത് വന്നപ്പോള്‍ 106 സീറ്റിലേക്കാണ് സഖ്യം വിജയിച്ചത്.

സഖ്യത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ യുണൈറ്റഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് സഖ്യത്തിന് 74 സീറ്റും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ മാവോയിസ്റ്റ് സഖ്യത്തിന് 32 സീറ്റും ലഭിച്ചു. ഇതോടെ 275 അംഗ പാര്‍ലമെന്റില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിക്കുകയും ചെയ്തു.

മുന്‍ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ഓലിയാണ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് സഖ്യത്തിന് നേതൃത്വം നല്‍കുന്നത്. ഓലി 28000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. മാവോയിസ്റ്റ് സഖ്യത്ത നയിക്കുന്ന പ്രചണ്ട 10,000 വോട്ടിന്റെ ഭൂരിപക്ഷത്തിലും വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വലിയ വിജയം നേടിയ കോണ്‍ഗ്രസിന് 20 സീറ്റില്‍ മാത്രമാണ് ഇത്തവണ വിജയിക്കാനായത്.