ഇന്ത്യയും ചൈനയും സമാധാനപരമായി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നേപ്പാൾ

Web Desk

കാഠ്മണ്ഡു

Posted on June 20, 2020, 7:29 pm

ഉഭയകക്ഷി, മേഖല, ലോകസമാധാനത്തിന് വേണ്ടി ഇന്ത്യയും ചൈനയും സമാധാനപരമായ മാർഗങ്ങളിലൂടെ അവർ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നേപ്പാൾ. മേഖലയിലെയും ലോകത്തെയും സമാധാനത്തിന് വേണ്ടി നിലകൊള്ളുന്നവരാണ് തങ്ങളെന്നും നേപ്പാൾ സർക്കാർ പ്രസ്താവനയിലൂടെ അറിയിച്ചു.

ഇരുവരും തങ്ങളുടെ സൗഹൃദരാഷ്ട്രങ്ങളാണെന്നും പ്രസ്താവനയിൽ നേപ്പാൾ പറയുന്നുണ്ട്.

eglish summary:Nepal Hopes India, Chi­na Will Resolve Dif­fer­ences Through “Peace­ful Means”
you may also like this video: