June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

നേപ്പാളിൽ മരിച്ച രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ വീട്ടിലെത്തിച്ചു

By Janayugom Webdesk
January 24, 2020

നേപ്പാളിൽ റിസോർട്ട് മുറിയിലെ ഹീറ്ററിൽ നിന്ന് വിഷ വാതകം ശ്വസിച്ചു മരിച്ച രഞ്ജിത്ത് കുമാർ (39), ഭാര്യ ഇന്ദു ലക്ഷ്മി (34), മകൻ വൈഷ്ണവ് (2) എന്നിവരുടെ മൃതദേഹം വീട്ടിലെത്തിച്ചു. ഇന്ദു ലക്ഷ്മിയുടെ മൊകവൂരിലെ വീട്ടിലാണ് മൃതദേഹങ്ങൾ എത്തിച്ചത്.

മൊകവൂരിലെ വീട്ടിലും മൂന്ന് മണിയോടെ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓപൺ സ്റ്റേജ് പരിസരത്തും പൊതുദർശനത്തിനു വച്ച ശേഷം രഞ്ജിത് കുമാറിന്റെ കുന്നമംഗലത്തെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും.

ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട രഞ്ജിത്തിന്റെ മകൻ മാധവിനെ ബുധനാഴ്ച രാത്രി മൊകവൂരിലെ അമ്മയുടെ വീട്ടിൽ എത്തിച്ചിരുന്നു. നേപ്പാളിലെ ദമനിലെ റിസോർട്ടിൽ നിന്ന് വിഷവാതകം ശ്വസിച്ചാണ് രണ്ടുകുടുംബങ്ങളിലെ എട്ട് പേരും മരിച്ചത്. പോസ്റ്റ്മോർട്ടം നടപടികൾ ബുധനാഴ്ച ഉച്ചയ്ക്ക് കാഠ്മണ്ഡുവിലെ ത്രിഭുവൻ സർവകലാശാല ആശുപത്രിയിൽ പൂർത്തിയായിരുന്നു. എംബാം ചെയ്ത് സൂക്ഷിച്ച മൃതദേഹങ്ങൾ ഇന്നലെ ഉച്ചയോടെയാണ് വിമാനത്തിൽ ഡൽഹിയിൽ എത്തിച്ചത്.

അതേസമയം വിഷവാതകം ശ്വസിച്ച് മരിച്ച പ്രവീൺകുമാറിന്റെയും കു‍ടുംബത്തിന്റെയും മൃതദേഹങ്ങൾ സംസ്കരിച്ചു. തങ്ങളുടെ പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്കു കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനുമായി നാട്ടുകാരും ബന്ധുക്കളും അടക്കം വന്‍ ജനാവലി പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. തിരുവനന്തപുരം ചേങ്കോട്ടുകോണത്തെ വീട്ടുവളപ്പിലാണ് പ്രവീൺകുമാർ, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആർച്ച, അഭിനവ് എന്നിവരുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചത്. മൂന്ന് മക്കളുടേയും മൃതദേഹങ്ങൾ ഒരു കുഴിയിലാണ് സംസ്കരിച്ചത്. ഇതിന്  ഇരുവശത്തുമായി പ്രവീണിന്റെയും ശരണ്യയുടെയും മൃതദേഹങ്ങള്‍ ദഹിപ്പിക്കുകയായിരുന്നു. ശരണ്യയുടെ സഹോദരിയുടെ പുത്രനായ മൂന്നുവയസുകാരനാണ് അന്ത്യകര്‍മങ്ങള്‍ ചെയ്തത്.

 

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.