Web Desk

കാഠ്മണ്ഡു

February 24, 2020, 10:11 pm

നേപ്പാളിന്റെ ഭൂപടമുള്ള ജന്മദിന കേക്ക്: പുലിവാലു പിടിച്ച് പ്രധാനമന്ത്രി

Janayugom Online

രാജ്യത്തിന്റെ പടം ആലേഖനം ചെയ്ത ജന്മദിന കേക്ക് മുറിച്ച് പുലിവാലു പിടിച്ചിരിക്കുകയാണ് നേപ്പാൽ പ്രധാനമന്ത്രി കെ പി ശർമ ഒലി. പതിനഞ്ച് കിലോയോളം വരുന്ന കേക്കാണ് 69ാമത് ജന്മദിനത്തിൽ ഒലി മുറിച്ചത്. ഇതിന്റെ ചിത്രങ്ങൾ വൈറലായതോടെയാണ് വിവാദങ്ങൾക്ക് തുടക്കം.

ഒലിയുടെ ഭാര്യ രാധിക ശക്യ, സ്കൂൾ കുട്ടികൾ, അടുത്ത അനുയായികൾ ഉൾപ്പെടെ നിരവധി ജനങ്ങളെ സാക്ഷി നിർത്തിയാണ് ജന്മദേശമായ കിഴക്കൻ നേപ്പാളിലെ തെർഹാതം ജില്ലയിൽ ജന്മദിനാഘോഷങ്ങൾ സംഘടിപ്പിച്ചത്. രാജ്യത്തിന്റെ മാപ്പ് വരച്ച കേക്ക് കാഠ്മണ്ഡുവിൽ നിന്ന് ഹെലികോപ്റ്ററിലാണ് എത്തിച്ചത്. കേക്കുകഷ്ണങ്ങൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് വൈറലായത്. കേക്കിൽ രാജ്യത്തിന്റെ പടമുണ്ടെന്ന് കണ്ടെത്തിയതോടെ സോഷ്യൽമീഡിയ ഒലിക്കെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

ക്രിമിനൽ കോഡ് 2017 ലെ ആർട്ടിക്കിൾ 15 പ്രകാരം രാജ്യത്തിന്റെ ദേശീയഗാനം, പതാക, മറ്റ് പ്രതീകങ്ങൾ എന്നിവ അനുചിതമായ സ്ഥലങ്ങളിലും സന്ദർഭങ്ങളിലും ഉപയോഗിക്കുന്നത് ശിക്ഷാർഹമാണ്. സംഭവത്തിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. മാപ്പു പറയാൻ വിസമ്മതിച്ചാൽ നിയമനടപടികൾക്ക് മുതിരുമെന്നാണ് ഇക്കൂട്ടരുടെ വാദം.

Eng­lish Sum­ma­ry; Nepal PM Cuts Cake Depict­ing Coun­try’s Map

YOU MAY ALSO LIKE THIS VIDEO