എടിഎം ഹാക്ക് ചെയ്ത അഞ്ചുപേരെ നേപ്പാള്‍ പൊലീസ് അറസ്റ്റ് ചെയ്തു

Web Desk
Posted on September 01, 2019, 4:37 pm

കാഠ്മണ്ഡു: എടിഎം ഹാക്ക് ചെയ്ത അഞ്ചുപേരെ നേപ്പാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. എടിഎം വഴി ലക്ഷക്കണക്കിന് രൂപ ഇവര്‍ തട്ടിയതായി പൊലീസ് പറഞ്ഞു. നിരവധി ആളുകളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടമായിട്ടുണ്ട്. ബാങ്ക് ഇടപാടുകളിലും എടിഎമ്മില്‍ നിന്ന് പണം എടുക്കുന്നതിലും തടസ്സം നേരിട്ടതിനെത്തുടര്‍ന്ന് ഉപഭോക്താക്കള്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് നടന്നതായി പുറത്തറിയുന്നത്. ഇതിനെത്തുടര്‍ന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് നേപ്പാള്‍ ബാങ്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.