Web Desk

ന്യൂഡൽഹി

July 19, 2020, 9:24 pm

നേപ്പാള്‍ അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്പ്; ഒരാള്‍ക്ക് പരിക്ക്

Janayugom Online

നേപ്പാള്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഇന്ത്യാക്കാര്‍ക്ക് നേരെ വീണ്ടും വെടിവെയ്പ്പ്. നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന കൃഷ്ണഗഞ്ചി ഗ്രാമത്തിലാണ് സംഭവം നടന്നത്. നേപ്പാള്‍ പൊലീസ് പ്രദേശവാസികളായ മൂന്ന് പേര്‍ക്ക് നേരെ വെടിയുതിര്‍ത്തുവെന്നാണ് വിവരം. പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ക‍ൃഷ്ണഗഞ്ച് ‍ ‍ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

ജൂണ്‍ 12ന് സീതാമര്‍ഹി ജില്ലയോട് ചേര്‍ന്ന അതിര്‍ത്തി പ്രദേശത്ത് നേപ്പാള്‍ പൊലീസിന്റെ വെടയേറ്റ് രണ്ട് പേര്‍ മരിച്ചിരുന്നു.

ഇന്ത്യയും നേപ്പാളും തമ്മില്‍ 1850 കിലോമീറ്റര്‍ തുറന്ന അതിര്‍ത്തി പങ്കിടുന്നുണ്ട്. നിരവധിയാളുകളാണ് ഉപജീവനത്തിനായി ഇരുരാ‍ജ്യങ്ങളിലേക്കും സഞ്ചരിക്കുന്നത്.

Eng­lish summary:Nepal police firing

You may also like this video: