കൊറോണ വൈറസ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ പ്രവര്‍ത്തനം നിര്‍ത്തി വെച്ച നെസ്ലെ രാജ്യത്തെ എല്ലാ പ്ലാന്റിലും ഉല്‍പ്പാദനം പുനരാരംഭിച്ചു. തുറന്ന് പ്രവര്‍ത്തിക്കാൻ കേന്ദ്രസർക്കാരിൽ നിന്നും അനുമതി ലഭിച്ച സാഹചര്യത്തിലാണ് ഇത്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശത്തെ തുടർന്ന് കോവിഡിന്റെ സമൂഹവ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ പ്ലാന്റുകളിൽ ഉൽപ്പാദനം നെസ്ലെ നിയന്ത്രിച്ചിരുന്നു.
ഭക്ഷ്യ വസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികള്‍ അവശ്യ സേവനങ്ങളുടെ കൂട്ടത്തിലായിരുന്നുവെങ്കിലും തൊഴിലാളികളുടെ ക്ഷാമവും കോവിഡ് ഭീതിയും കാരണമാണ് പ്ലാന്റുകളുട പ്രവര്‍ത്തനം നിര്‍ത്തി വെച്ചതെന്ന് കമ്പനി പറയുന്നു. മാഗ്ഗി, മില്‍ക്കിബാര്‍, കിറ്റ്-കാറ്റ്, മില്ക്ക്മെയിഡ്, നെസ്കഫെ കോഫി, തുടങ്ങിയ ഉത്പ്പന്നങ്ങള്‍ നെസ്ലെയുടേതാണ്.
English Summary: Nestle has resumed production at every plant in the country.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.