
ലോകമെമ്പാടുമുള്ള 16,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആഗോള ഭക്ഷ്യ ഭീമനായ നെസ്‌ലെ. അടുത്ത രണ്ട് വര്‍ഷത്തിനകം നിരവധി ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി അറിയിച്ചു. ഇതിലൂടെ മൂന്ന് ബില്ല്യണ്‍ സ്വിസ് ഫ്രാങ്കിന്റെ ലാഭമാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്.
നടപടി ബാധിക്കുന്നവരില്‍ 12000 പേരും വൈറ്റ് കോളര്‍ ജോലിക്കാരാണ്. ലോകം മാറുന്നതിനൊപ്പം നെസ്‌ലെയും മാറണമെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഫിലിപ്പ് നവ്രാറ്റില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നീക്കം. കമ്പനിയിലെ ആകെ ജീവനക്കാരിലെ ആറ് ശതമാനത്തോളം പേരെയാണ് പിരിച്ചുവിടാനൊരുങ്ങുന്നത്. ഈ വര്‍ഷമാദ്യം വിവിധ കാരണങ്ങളാല്‍ നെസ്‌ലെയ്ക്ക് നിക്ഷേപകരുടെ വിശ്വാസം നഷ്ടപ്പെട്ടിരുന്നു. അത് തിരിച്ചുപിടിക്കാനുള്ള കഠിന പ്രയത്നത്തിനിടെയാണ് കമ്പനിയുടെ പുതിയ നീക്കം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.