രാജ്യത്ത് വിവിധ സർവ്വകലാശാലകൾ നടത്താനിരുന്ന പ്രവേശന പരീക്ഷകൾ മാറ്റിവെച്ചു. ലോക്ക് ഡൗണിനെ തുടർന്നാണ് പരീക്ഷകൾ മാറ്റിവെച്ചത്. എല്ലാ പരീക്ഷകളുടെയും സമയപരിധി ഒരു മാസത്തേക്ക് നീട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. മാനവ വിഭവശേഷി മന്ത്രാലയത്തിന്റേതാണ് തീരുമാനം.
ജെഎന്‍യു, യുജിസി, നെറ്റ്, നീറ്റ്, ഇഗ്‌നോ, പിഎച്ച്ഡി എന്നിവയുള്‍പ്പെടെയുള്ള പ്രവേശന പരീക്ഷകളാണ് മാറ്റിവച്ചത്.വിവിധ പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാറ്റിവയ്ക്കാന്‍ ദേശീയ ടെസ്റ്റിംഗ് ഏജന്‍സി ഡയറക്ടര്‍ ജനറലിനോട് നിര്‍ദ്ദേശിച്ചതായി മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ വ്യക്തമാക്കി.
ഐസിആര്‍ പരീക്ഷ, എന്‍സിഎച്ച്എംജി, മാനേജ്‌മെന്റ് കോഴ്‌സ് എന്നിവയുടെ പ്രവേശന പരീക്ഷകളും ഇതില്‍ ഉള്‍പ്പെടുമെന്ന് മന്ത്രി പറഞ്ഞു. പരീക്ഷകളുടെ പുതുക്കിയ ഷെഡ്യൂള്‍ തയ്യാറാക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം സിബിഎസ്ഇ, നിയോസ്, എന്‍ടിഎ എന്നിവയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ENGLISH SUMMARY: net and neet exams postponed due to lock down
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.