നെറ്റ് ബാങ്കിങ്ങ് തട്ടിപ്പ്; ജെയ്ന്‍ സര്‍വകാശാല പ്രൊ വൈസ് ചാന്‍സലറുടെ എക്കൗണ്ടില്‍ നിന്നും ലക്ഷങ്ങള്‍ തട്ടി

Web Desk
Posted on September 13, 2019, 8:24 pm

കളമശ്ശേരി: ജയിന്‍ സര്‍വകാശാലയുടെ പ്രൊ വൈസ് ചാന്‍സലറും കൊച്ചി സര്‍വകാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ.ജെ ലതയുടെ എക്കൗണ്ടില്‍ നെറ്റ് ബാങ്കിങ്ങ് വഴി ലക്ഷങ്ങള്‍ തട്ടിയെടുത്തു. ഇന്ന് രാവിലെ 10.30 ന് പ്രൊ വൈസ് ചാന്‍സലറുടെ മൊബൈലില്‍ ഒരു വാട്‌സപ്പ് സന്ദേശവും തുടര്‍ന്ന് കോളും വന്നു. ബാങ്കില്‍ നിന്നാണ് വിളിക്കുന്നതെന്നും ആര്‍ ബി ഐ യുടെ നിര്‍ദേശപ്രകാരമാണ് വിളിക്കുന്നതെന്നും താങ്കളുടെ  ഡെബിറ്റ് കാര്‍ഡ് ബ്ലോക്ക് ആയി എന്നും പുതിയ ചിപ്പ് വെച്ച കാര്‍ഡ് നല്‍കുന്നതിനാണന്നും പറഞ്ഞ് വിശ്വസിപ്പിച്ചു.

തുടര്‍ന്ന് രണ്ട് തവണ ഒ റ്റി വി നമ്പര്‍ വരുമെന്നും ഇത് പറഞ്ഞു തരണമെന്നും പറഞ്ഞു.ഇത് വിശ്വസിച്ച വിസി ഉടനെ മൊബൈലില്‍ വന്ന ഒ റ്റി പ്പി നമ്പര്‍ വാട്‌സപ്പ് കോള്‍ വിളിച്ച നമ്പറില്‍ പറഞ്ഞു കൊടുക്കുകയും ചെയ്തു. ഇ വിവരം സ്വന്തം ഭര്‍ത്താവിനോട് പോലും പറയരുതന്നും കോള്‍ വിളിച്ച ആള്‍ പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു, തുടര്‍ന്ന് ഉടനെ തന്നെ എക്കൗണ്ടില്‍ നിന്ന് രണ്ട് തവണകളായി പണം പിന്‍വലിച്ചതായി മെസെജും വന്നു. എക്കൗണ്ടില്‍ നിന്നും ഡെബിറ്റ് കാര്‍ഡ് വഴി രണ്ട് തവണകളായി 192499 രൂപ പിന്‍വലിച്ചതായാണ് സന്ദേശം എത്തിയത്. ഉടനെ പിവിസി ഭര്‍ത്താവിനെ അറിയിച്ചങ്കിലും ഭര്‍ത്താവ് വാട്‌സപ്പ് സന്ദേശം എത്തിയ നമ്പറില്‍ തിരിച്ചുവിളിച്ചങ്കിലും ഫോണ്‍ എടുക്കുന്നുണ്ടായില്ല.

ഉടനെ പിവിസി ബാങ്കില്‍ ബന്ധപ്പെട്ടപ്പോഴാണ് താന്‍ കബളിക്കപ്പെട്ടു എന്ന് മനസ്സിലായത്. ഉടനെ കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണറെ വിവരം അറിയിക്കുകയും കമ്മീഷ്ണറുടെ നിര്‍ദേശപ്രകാരം കളമശ്ശേരി പോലീസില്‍ പരാതി നല്‍കി.  ഡോ. ജെ ലതയുടെ പരാതിയില്‍  ഐ റ്റി ആക്ട് 66 ആ പ്രകാരം കേസ്സ് എടുത്തതായി കളമശ്ശേരി പോലീസ് സി ഐ പ്രസാദ് അറിയിച്ചു.