Web Desk

തിരുവനന്തപുരം

March 26, 2020, 4:07 pm

ലോക്ക് ഡൗൺ കാലത്ത് ഓൺലൈൻ മദ്യവിൽപ്പന നടക്കുമോ? പ്രതികരണവുമായി എക്‌സൈസ് മന്ത്രി

Janayugom Online

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഓൺലൈൻ മദ്യ വിൽപ്പന ആലോചിച്ചിട്ടില്ലെന്നും ലോക്ക് ഡൗൺ കഴിയും വരെ ബെവ് കോ ഔട്ട്‌ലെറ്റുകൾ തുറക്കില്ലെന്നും എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ അറിയിച്ചു. അനധികൃത മദ്യവിൽപ്പന തടയുന്നതിന് കർശന നടപടികൾ കൈകൊള്ളുമെന്നും മന്ത്രി അറിയിച്ചു. കള്ള് ഷാപ്പുകളും 21 ദിവസത്തേക്ക് തുറക്കില്ലെന്ന് കള്ള് ഷാപ്പ് ലൈസൻസി അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.

സമ്പൂർണ മദ്യ നിരോധനത്തിന് സമാനമായ അന്തരീക്ഷമാണ് നിലവിൽ സംസ്ഥാനത്തുള്ളത്. കോവിഡ് നിയന്ത്രണങ്ങൾക്കിടെ ബാർ കൗണ്ടറുകൾ തുറക്കുന്നതിനെ കുറിച്ച് സർക്കാർ ആലോചിച്ചിരുന്നു. ബാറുകളിൽ ആളുകൾ കൂട്ടം കൂടിയിരുന്നു കുടിക്കുന്നത് ഒഴിവാക്കാൻ വേണ്ടിയായിരുന്നു ഇത്തരമൊരാലോചന. എന്നാൽ പിന്നീട് തീരുമാനം വേണ്ടെന്നു വെക്കുകയായിരുന്നു. വ്യാജമദ്യംഒഴുകാതിരിക്കാൻ മദ്യം ഓൺലൈൻ വഴി വിൽക്കുമെന്ന തരത്തിൽ പല പ്രചരണങ്ങളും ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് മന്ത്രി ഈ കാര്യത്തിൽ വ്യക്തത വരുത്തിയത്.

Eng­lish Sum­ma­ry: nev­er sale liquor via online — min­is­ter t.p ramakrishnan

You may also like this video