സംസ്ഥാനത്ത് ഇന്ന് പുതിയ പത്ത് ഹോട്ട് സ്‌പോട്ടുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് എട്ട് ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. കാസര്‍കോട്ടെ ഉദുമയും മലപ്പുറത്തെ മാറഞ്ചേരിയും ഹോട്ട് സ്‌പോട്ടുകളാണ്. കുളത്തൂര്‍, പാറശാല, അതിയന്നൂര്‍, അമ്പൂരി, ബാലരാമപുരം, കുന്നത്തുകാല്‍, കാരോട്, വെള്ളറട എന്നിവയാണ് തിരുവനന്തപുരത്തെ ഹോട്ട്‌സ്‌പോട്ടുകള്‍. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 80 ആയി.
അതേസമയം, സംസ്ഥാനത്ത് എന്ന് ആർക്കും തന്നെ കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു. 9 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലെ 4 പേരുടെ വീതവും എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. കോവിഡ് വ്യാപനത്തിന് ശേഷം രോഗികളില്ലാത്ത ആദ്യദിനമാണ് ഇന്ന്. എറണാകുളം, ആലപ്പുഴ, തൃശൂർ, വയനാട്, ജില്ലകൾ രോഗമുക്തമായി. സംസ്ഥാനത്ത് നിലവിൽ 102 പേരാണ് ചികിൽസയിലുള്ളത്..
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,499 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 21,067 പേര്‍ വീടുകളിലും 432 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 106 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 27,150 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 26,225 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.