കോവിഡ് വ്യാപനം; സംസ്ഥാനത്ത് 20 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍, ആറ് പ്രദേശങ്ങളെ ഒഴിവാക്കി

Web Desk

തിരുവനന്തപുരം

Posted on July 17, 2020, 8:19 pm

കോവിഡ് വ്യാപനം വര്‍ധിക്കുന്ന ഘട്ടത്തില്‍ ഇന്ന് 20 പ്രദേശങ്ങള്‍ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. ഇതോടെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 285 ആയി. പത്തനംതിട്ട ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡുകളുടെ ക്രമത്തില്‍.

കലഞ്ഞൂര്‍ (5,6), പ്രമാടം(10), അടൂര്‍ മുന്‍സിപ്പാലിറ്റി (24, 26), അയിരൂര്‍ (15), താണ്ണിത്തോട് (3, 4, 5, 6, 7, 8), തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി (35), വേളൂക്കര (5, 7), ചൊവ്വന്നൂര്‍ (1), പാലക്കാട് ജില്ലയിലെ പെരുവെമ്പ (1), തെങ്കര (5), ശ്രീകൃഷ്ണപുരം (2), കോട്ടയം ജില്ലയിലെ ടിവിപുരം (10), കുമരകം (4), പള്ളിക്കത്തോട് (7), കൊല്ലം ജില്ലയിലെ മേലില (2, 15), വെട്ടിക്കവല (എല്ലാ വാര്‍ഡുകളും),

ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് (4), മരിയാപുരം (5, 10, 11), വയനാട് ജില്ലയിലെ കല്‍പ്പറ്റ (18‑റാട്ടക്കൊല്ലി പണിയ കോളനി), എടവക (2) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. രോഗവ്യാപനത്തില്‍ നേരിയ കുറവ് കണ്ടെത്തിയതിനാല്‍ ആറ് പ്രദേശങ്ങളെ ഹോട്ട്‌സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കോട്ടയം ജില്ലയിലെ ചിറക്കടവ് (4,5), എരുമേലി (12), തൃക്കൊടിത്താനം (12), പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം (5), ആനക്കര (3), പറളി (11) എന്നീ പ്രദേശങ്ങളെയാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയ മറ്റ് പ്രദേശങ്ങള്‍.

ENGLISH SUMMARY;new 20 hotspots in ker­ala 17–7‑2020
You may also like this video