Web Desk

ന്യൂഡല്‍ഹി

November 30, 2020, 4:50 pm

കര്‍ഷക സമരത്തെ തളളിപ്പറഞ്ഞ് മോഡി; പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് കര്‍ഷകരെ വഞ്ചിച്ചവര്‍

Janayugom Online

കാർഷിക നിയമങ്ങളെ ന്യായീകരിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്ത്. കേന്ദ്ര സർക്കാർ കൊണ്ടു വന്ന കാർഷിക നിയമം കർഷകർക്ക് പരിരക്ഷ നൽകിയെന്നും കർഷകർക്ക് പുതിയ അവസരങ്ങൾ നൽകിയെന്നുമാണ് മോഡിയുടെ അവകാശവാദം.

കർഷകരെ വഞ്ചിച്ചവരാണ് പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും കർഷകരിൽ ഭീതി നിറയ്ക്കുന്നത് രാഷ്ട്രീയം കളിക്കുന്നവരാണെന്നുമാണ് മോഡിയുടെ വാദം.

അതേസമയം, കർഷകരുമായി അമിത് ഷാ ചർച്ചയ്ക്ക് തയ്യാറാണെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. കർഷകരോട് സിംഗുവിൽ നിന്നും സമരം ബുറാഡിയിലേക്ക് മാറ്റിയാൽ വിഷയത്തിൽ ചർച്ചയാകാമെന്നാണ് അമിത് ഷാ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, ഉപാധികളോടെയുളള ചർച്ചയ്ക്ക് തയ്യാറല്ലെന്ന് കർഷകർ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് അമിത് ഷാ പുതിയ അനുനയനീക്കവുമായി കർഷകരെ സമീപിച്ചത്.

കർഷക സമരം അഞ്ചാം ദിവസത്തേക്ക് കടക്കുമ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുളള കൂടുതൽ കർഷകരും ഡൽഹിയിലേക്ക് നീങ്ങുകയാണ്. സിംഗു, തിക്രി അതിർത്തികൾക്ക് പുറമെ ഡൽഹി- യുപി അതിർത്തിയായ ഗാസിപൂരിലും ആയിരക്കണക്കിന് കർഷകർ ഒത്തുകൂടി. ഉത്തരാഖണ്ഡിൽ നിന്നുളള കൂടുതൽ കർഷകരും സിംഗുവിലേക്ക് എത്തുന്നുണ്ട്. ഡൽഹിയിലേക്കുളള അഞ്ച് കവാടങ്ങളും ഉപരോധിക്കുമെന്നാണ് പ്രതിഷേധക്കാരുടെ പ്രഖ്യാപനം.

ENGLISH SUMMARY: New agri­cul­tur­al reforms have giv­en farm­ers new options and legal pro­tec­tion claims PM Modi

YOU MAY ALSO LIKE THIS VIDEO