Web Desk

July 11, 2021, 11:53 am

ഗൃഹാതുര സ്‌മരണകളിലേക്ക്‌ കൂട്ടിക്കൊണ്ടു പോകുന്ന തേന്‍ മിഠായി

Janayugom Online

ബാല്യകാലത്തെ ഓര്‍മകളിലേക്ക്‌ നമ്മെ കൂട്ടിക്കൊണ്ടു പോകുന്ന ആല്‍ബമാണ് കഴിഞ്ഞദിവസം യൂട്യൂബില്‍ റിലീസ് ചെയ്ത തേൻ മിഠായി. അഞ്ച് മിനിറ്റ് മാത്രം ദെെര്‍ഘ്യമുള്ള ഈ ചിത്രം അല്പ സമയം കൊണ്ട് നമ്മേ കൂട്ടിക്കൊണ്ടുപോകുന്നത്. സാരംഗി വിഷ്വല്‍ മീഡിയയുടെ ബാനറില്‍ ഗിരീഷ്‌ സാരംഗിയാണ്‌ ഇതിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്‌. കടലാസ്‌ തോണിയും ഓലപ്പന്തും, തേന്‍മിഠായിയും പാളവണ്ടിയും വെള്ളയ്‌ക്കാ കുതിരയും ടയര്‍ വണ്ടിയും ചേമ്പിലക്കുടയും ഓരോ മലയാളിയിലും ഉയര്‍ത്തുന്നത്‌ ഗൃഹാതുരമായ ഓര്‍മകളാണ്‌. അതിമനോഹരമായ ദൃശ്യവും തനിമ ചോരാത്ത നാട്ടിന്‍പുറകാഴ്‌ചകളും ചിത്രത്തെ ഏറെ വ്യത്യസ്‌തമാക്കുന്നു. പട്ടം പറത്തിയും ചെക്കും ഗോലിയും കളിച്ചും കടന്നു പോയ ഒരു സമ്പന്നമായ ഒരു ബാല്യം. മണ്ണപ്പം ചുട്ടും വിളമ്പിയും നടന്ന ഒരു തലമുറ. ഇടവഴിയില്‍ തളിര്‍ത്ത പ്രണയങ്ങളും ചിത്രം ഓര്‍മിപ്പിക്കുന്നു. ഇനിയൊരു തലമുറയ്‌ക്കും കിട്ടാത്ത മധുരമായ കാലത്തെ കോര്‍ത്തെടുക്കുകയാണ്‌ ഗിരീഷ്‌ സാരംഗിയും കൂട്ടരും.

പ്രകാശ്‌ വെട്ടിയാറും ഗിരീഷ്‌ സാരംഗിയും ചേര്‍ന്നാണ്‌ ചിത്രത്തിലെ മനോഹരമായ ഈ വരികള്‍ എഴുതിയിരിക്കുന്നത്‌. മനോഹരമായ ഗ്രാമക്കാഴ്‌ചകള്‍ ഒപ്പിയെടുത്തിരിക്കുന്നത്‌ കൃഷ്‌ണനുണ്ണിയാണ്‌, എഡിറ്റിംഗ്‌ സുധീര്‍ വീ ഫോര്‍ഇ, സംഗീതം നല്‍കിയതും പാടിയതും സുരേഷ്‌ വാസുദേവ്‌, അസോസിയേറ്റ്‌ ഡയറക്ടര്‍ ബല്‍റാം, പ്രൊക്ഷന്‍ കണ്‍്‌ട്രോളര്‍ സന്തോഷ്‌ മോഹന്‍. അനന്‍മയ, തീര്‍ത്ഥ, ദ്രുപത്‌, ഗോഡ്വിന്‍, ഗോഡ്‌സന്‍, ശിവഗംഗ, ശിവനന്ദ, ദേവിനന്ദന, നിരഞ്‌ജന, സംവൃത, തുടങ്ങിയ പതിനഞ്ചോളം കുട്ടികള്‍ ഇതില്‍ വേഷമിട്ടിരിക്കുന്നു.

Eng­lish sum­ma­ry; new album thenmitayi