ഇന്ത്യൻ നിരത്തുകൾ അടക്കിവാണിരുന്ന അംബാസിഡർ തിരിച്ചുവരുന്നു?

Web Desk

ന്യൂഡൽഹി

Posted on September 14, 2020, 8:56 pm

ഇന്ത്യൻ നിരത്തുകൾ അടക്കിവാണിരുന്ന അംബാസിഡർ എന്ന കാർ ഓരോ ഇന്ത്യക്കാരന്റെയും അഹങ്കാരമായിരുന്നു. ഹിന്ദുസ്ഥാൻ മോട്ടേഴ്‌സ് എന്ന കാർ കമ്പനിയാണ് അംബാസിഡർ കാറുകൾ നിർമിച്ചിരുന്നത്. അക്കാലത്ത് പ്രധാനമന്ത്രി മുതൽ സാധാരണക്കാരൻ വരെ ഉപയോഗിച്ച കാർ എന്ന ഖ്യാതിയും അംബാസിഡറിനുണ്ട് എന്നതും പ്രത്യേകയാണ്.

1960 മുതലാണ് അംബാസിഡറിന്റെ ജൈത്ര യാത്ര ഇന്ത്യന്‍ നിരത്തുകളില്‍ തുടങ്ങുന്നത് . 1960 മുതല്‍ 1980 വരെ എതിരാളികള്‍ ഇല്ലാതെ ആയിരുന്നു അംബാസിഡര്‍ റോഡുകള്‍ കെെയ്യടക്കിയിരുന്നത്. എന്നാല്‍ 1980 മാരുതി 800 വിപണിയില്‍ എത്തിയതോടെ വില്‍പനയില്‍ ഇടിവ് കാണിച്ച് തുടങ്ങി. പിന്നിടുള്ള വര്‍ഷങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ ഇന്ത്യന്‍ വിപണിയില്‍ പുത്തന്‍ വാഹനങ്ങളെ കൊണ്ടുവന്നു. ഡിമാന്റ് ഇടിഞ്ഞ അംബാസിഡറിന്റെ നിര്‍മ്മാണം 2014 ല്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് അവസാനിപ്പിച്ചു.  എന്നാൽ ആ പഴയ പ്രൗഢി വീണ്ടെടുക്കാൻ ഉള്ള തയ്യാറെടുപ്പുകള്‍ അംബാസിഡർ നടത്തുന്നു എന്നുള്ള പുതിയ വാർത്തകളാണ് പുറത്തുവരുന്നത്.

ഡി സി 2 എന്ന സ്ഥാപനം അംബാസിഡർ കാറിന്റെ ഒരു ഇലക്ട്രിക് മോഡൽ കണ്‍സപ്റ്റ് ഡിസൈൻ ചെയ്തിരിക്കുകയാണ്. അംബാസിഡറിന്റെ പഴയ ഡിസൈൻ കടമെടുത്തു കൊണ്ടാണ് പുതിയ ഡിസൈൻ ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ വാഹനത്തിന്റെ എല്ലാ ഘടങ്ങളിലും മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.

ആഡംബര വാഹനങ്ങളോട് കിടപിടിക്കാവുന്ന ഡിസൈനാണ് ഒരുക്കിയിരിക്കുന്നത്. പഴയ കാറിനെ ഓർമിപ്പിക്കുന്ന തരത്തിൽ മുൻഭാഗം നിറഞ്ഞു നിൽക്കുന്ന വലിയ ഗ്രില്ലുകളും വൃത്താകൃതിയുലുള്ള ഹെഡ് ലൈറ്റുകളുമാണ് വാഹനത്തിലുണ്ട്. പുതിയ വാഹനം ഉടന്‍ വിപണിയിലെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Eng­lish sum­ma­ry: New Ambas­sodor may hit indi­an roads

You may also like this video: